മോട്ടോറോള വണ്‍ മാക്രോ

Posted on: October 14, 2019

പിന്‍ഭാഗത്ത് മൂന്ന് ക്യാമറയും ഈര്‍പ്പം തടയുന്ന സാങ്കേതികതയും ഉള്‍പ്പെടുന്ന നിരവധി സവിശേഷതകളുള്ള മോട്ടോറോള വണ്‍ മാക്രോ ഇന്ത്യന്‍ വിപണിയില്‍. സ്‌പേസ് ബ്ലൂ നിറത്തിലുള്ള ഫോണ്‍ പ്രമുഖ ഇ-കൊമേഴ്‌സ് സൈറ്റ് മുഖേനയാണ് വില്‍പ്പനയ്‌ക്കെത്തുന്നത്. ലേസര്‍ ഓട്ടോ ഫോക്കസ് സംവിധാനത്തോടെയുള്ള പിന്‍ക്യാമറ ഫോണിന്റെ പ്രത്യേകതയാണ്.

ഒറ്റ കോണ്‍ഫിഗറേഷനിലാണ് ഫോണ്‍ വിപണിയിലെത്തിയിരിക്കുന്നത്. ആദ്യഘട്ട വില്‍പ്പനയില്‍ ഏതാനും സൗജന്യങ്ങളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് സിംകാര്‍ഡുകള്‍ ഉപയോഗിക്കാനാവുന്ന ഫോണില്‍ ആന്‍ഡ്രോയ്ഡ് പൈ ആണഅ ഓപ്പറേറ്റിംഗ് സിസ്റ്റം. 6.2 ഇഞ്ച് എച്ച്. ഡി. പ്ലസ് മാസ്‌ക് വിഷന്‍ ഡിസ്‌പ്ലെയുണ്ട്. ഒക് ടോബര്‍ മീഡിയാടെക് ഹീലിയോ പി 70 എസ്. ഒ. സി. പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്. നാല് ജി. ബി. റാമും 64 ജി. ബി. ഓണ്‍ബോര്‍ഡ് സ്‌റ്റോറേജുമുണ്ട്.

പിന്‍ ഭാഗത്ത് മൂന്ന് ക്യാമറയുണ്ട്. പ്രധാന ക്യാമറ 13 മെഗാ പിക്‌സലിന്റേതാണ്. രണ്ട് മെഗാ പിക്‌സലിന്റെ ഡെപ്ത് സെന്‍സര്‍, രണ്ട് മെഗാ പിസ്സലിന്റെ മാക്രോ സെന്‍സര്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വേഗത്തിലുള്ള ഫോക്കസിങ്ങിനായി ലേസര്‍ ഓട്ടോഫോക്കസ് മൊഡ്യൂള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന പ്രത്യേകതയുണ്ട്. മുന്‍വശത്ത് എട്ട് മെഗാ പിക്‌സലിന്റെ ക്യാമറയാണുള്ളത്.

512 ജി. ബി. വരെ യുളള മൈക്രോ എസ്. ഡി. കാര്‍ഡുകള്‍ പിന്തുണയ്ക്കും. 4 ജി എല്‍. ടി. ഇ. ബ്ലൂടൂത്ത് 4.2, വൈഫൈ, ജി. പി. എസ്., – എ. ജി. പി. എസ്., എല്‍. ടി. ഇ. പി. പി., ഗ്ലോനാസ്, 3.5 എം. എം. ഓഡിയോ ജാക്ക്, യു. ഐസ്. ബി. ടൈപ്പ-സി പോര്‍ട്ട് തുടങ്ങിയ കണക്ടിവിറ്റി സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പിന്‍ഭാഗത്താണ് ഫിംഗര്‍പ്രന്റ് സെന്‍സര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 10 വാട്ട് ചാര്‍ജിംഗ് പിന്തുണയ്ക്കുന്ന 4000 എം. എ. എ. എച്ച്. ബാറ്ററിയാണ് മോട്ടോറോള വണ്‍ മാക്രോയിലുള്ളത്.