യു സീരീസ് വിവോ യു 10

Posted on: October 12, 2019

വിവോയുടെ ഓണ്‍ലൈന്‍ സ്‌റ്റോര്‍ കേന്ദ്രീകൃതമായ പുതിയ യു സീരിസിലെ ആദ്യ ഫോണായ വിവോ യു 10 വിപണിയിലെത്തി.

18 വാട്ട്‌സ് ഫാസ്റ്റ് ചാര്‍ജ് സാങ്കേതിക വിദ്യയോടെ 5000 എംഎഎച്ച് ബാറ്ററിയാണ് പുതിയ സ്മാര്‍ട്ട് ഫോണിന്റെ സവിശേഷത. പൂര്‍ണമായും ഇന്ത്യന്‍ നിര്‍മിത ഫോണായ യു 10 ആമസോണ്‍ ഇന്‍. വിവോ ഇന്ത്യ ഇ സ്‌റ്റോര്‍ എന്നീ ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ വഴി ലഭ്യമാകും.

ഏറ്റവും മികച്ച ഡിസൈന്‍, ക്യാമറ, കരുത്തുറ്റ പ്രകടനം എന്നിവയുമായി വിപണിയില്‍ എത്തുന്ന വിവോ യു 10, 3 ജിബി റാം, 32 ജിബി റോം, 3 ജിബി റാം, 64 ജിബി റോം, 4 ജിബി റാം, 64 ജിബി റോം എന്നിങ്ങനെ മൂന്ന് വേരിയന്റുകളാണ് അവതരിപ്പിച്ചിട്ടുള്ളത്. യഥാക്രമം 8,990 രൂപ, 9,990 രൂപ, 10,990 രൂപയാണ് വില

TAGS: Vivo U 10 |