റെഡ്മി 8 അവതരിപ്പിച്ചു

Posted on: October 10, 2019

ഷാവോമിയുടെ  ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡായ റെഡ്മിയുടെ ഏറ്റവും പുതിയ മോഡല്‍ റെഡ്മി 8 ഇന്നലെ അവതരിപ്പിച്ചു. 6.22 ഇഞ്ച് ഡിസ്‌പ്ലേയുള്ള മോഡലിനു കരുത്തേകുന്നതു സ്‌നാപ്ഡ്രാഗന്‍ 439 പ്രൊസസറാണ്. 3 ജിബി റാമും, 32 ജിബി എന്റേണല്‍ മെമ്മറിയുമുള്ള മോഡലിന് 7999 രൂപയും 4 ജിബി റാമും 64 ജിബി ഇന്റേണല്‍ മെമ്മറീയുമുള്ള മോഡലിന് 8999 രൂപയുമാണ് വില.

5000 മില്ലി ആംപിയര്‍ ബാറ്ററി, യുഎസ്ബി-സിപോര്‍ട്ട് എന്നിവയും പിന്‍ഭാഗത്തെ അറൗറ മിറര്‍ ഡിസൈനും ഈ മോഡലിന്റെ പുതുമകളാണ്. സോണിയുടെ IMX363 ഇമേജ് സെന്‍സറിന്റെ കരുത്തുള്ള 12+2 മെഗാപിക്‌സല്‍ ഡ്യൂവല്‍ റിയര്‍ ക്യാമറയും 8 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയുമുണ്ട്. ക്യാമറയിലും ബാറ്ററിയിലും നിര്‍മിതബുദ്ധിയുടെ മികവുമുണ്ട്. ആന്‍ഡ്രോയ്ഡ് 9.0 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണു പ്രവര്‍ത്തനം. 6499 രൂപയ്ക്ക് റെഡ്മി 8 എ എന്ന മോഡലും വിപണിയില്‍ ലഭ്യമാണ്.

TAGS: Redmi-8 |