സാംസംഗ് ഗാലക്‌സി ഫോള്‍ഡ് ഇന്ത്യയില്‍ വില 1.64 ലക്ഷം

Posted on: October 2, 2019

ന്യൂഡല്‍ഹി : ദക്ഷിണ കൊറിയന്‍ മൊബൈല്‍ നിര്‍മാതാക്കളായ സാംസംഗ് ഇന്ത്യയില്‍ ഗാലക്‌സി ഫോള്‍ഡ് അവതരിപ്പിച്ചു. കമ്പനിയുടെ ആദ്യ ഫോള്‍ഡബിള്‍ സ്മാര്‍ട്ട് ഫോണാണിത്. 1.64 ലക്ഷം രൂപയാണ് വില.

രണ്ട് സ്‌ക്രീനുകളാണ് ഗാലക്‌സി ഫോള്ഡിനുള്ളത്. 4.6 ഇഞ്ച് വലിപ്പമുള്ള എച്ച്. ഡി. പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ, ഫോണിന്റെ മടക്ക് നിവര്‍ത്തിയാല്‍ 7.3 ഇഞ്ച് വലിപ്പമുള്ള ക്യുഎക്‌സ്ജിഎ പ്ലസ് ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേ, 12 ജി. ബി. റാം, 512 ജി. ബി. റോം തുടങ്ങിയവയാണ് പ്രത്യേകതകള്‍. ആന്‍ഡ്രോയ്ഡ് 9.0 പൈയിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

ആറ് ക്യാമറകളാണ് ഫോണിനുള്ളത്. 16 എം. പി. അള്‍ട്രാ വൈഡ് സെന്‍സര്‍, 12 എം.പി വൈഡ് ആംഗിള്‍ ലെന്‍സ്, 12 എം. പി ടെലിഫോട്ടോ ലെന്‍സ് തുടങ്ങി മടക്കിനുള്ളില്‍ 10 എം. പി., എട്ട് എം. പി. ക്യാമറകളും ഫോണിന്റെ പിറകില്‍ 10 എം. പി. ക്യാമറയും ഉണ്ട്. 4380 എം. എ. എച്ച്. ആണ് ബാറ്ററി, യു. എസ് ബി സി ടൈപ്പ് ചാര്‍ജിംഗാണ് ലഭ്യമാക്കിയിട്ടുള്ളത്.

ഗാലക്‌സി ഫോള്‍ഡ് വെള്ളിയാഴ്ച മുതല്‍ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാം. ഒക് ടോബര്‍ 20 ന് വില്‍പ്പന ആരംഭിക്കും.