കൃഷിക്കാര്‍ക്ക് സ്‌കൂട്ടിങ്ങ് ആപ്പുമായി സാര്‍വിയോ ഡിജിറ്റല്‍ ഫാമിങ്ങ്

Posted on: October 1, 2019

കൊച്ചി: ബിഎഎസ്എഫിന്റെ ഡിജിറ്റല്‍ ഫാമിങ്ങ് സൊലൂഷന്‍സ് ഇന്ത്യയിലെ കൃഷിക്കാര്‍ക്ക് വേണ്ടിയുള്ള തങ്ങളുടെ സ്‌കൂട്ടിങ്ങ് ആപ്പ് പുറത്തിറക്കി. തല്‍ക്ഷണമുള്ള ഫോട്ടോ തിരിച്ചറിയല്‍, അല്‍ഗോരിതം, ഡാറ്റ ഷെയറിങ്ങ് ടെക്നോളജി എന്നിവ ഉപയോഗിക്കുന്ന സാര്‍വിയോ സ്‌കൂട്ടിങ്ങ് ആപ്പ് കര്‍ഷകരെയും കാര്‍ഷിക വിദഗ്ദരെയും തങ്ങളുടെ കൃഷിയിടങ്ങളിലുള്ള കീടങ്ങളെയും രോഗ ഭീഷണികളെയും തിരിച്ചറിയാന്‍ സഹായിക്കുന്നു.

വിളയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും വിളവ് വര്‍ദ്ധിപ്പിക്കാനും തങ്ങളെ സഹായിക്കുന്ന പുതിയ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതില്‍ തല്‍പ്പരരാണ് ഇന്ത്യയിലെ കര്‍ഷകര്‍ എന്ന് നമുക്കറിയാം. പുതിയതായി അവതരിപ്പിച്ച പ്രാദേശിക ഭാഷകളിലുള്ള സാര്‍വിയോ സ്‌കൂട്ടിങ്ങിന്റെ പതിപ്പും അഗ്രോസ്റ്റാറുമായുള്ള ഞങ്ങളുടെ പുതിയ സഹകരണവും വഴി ഇന്ത്യയിലെമ്പാടുമുള്ള ലക്ഷക്കണക്കിന് കര്‍ഷഷകരുടെ കൈകളിലേക്ക് ഡിജിറ്റല്‍ ഫാമിങ്ങ് സൊലൂഷനുകള്‍ എത്തിക്കുന്നതില്‍ ഞങ്ങള്‍ക്ക് ആഹ്ലാദമുണ്ട്’ ഡെയ്ട്രിച്ച് മെര്‍ട്ടെന്‍സ്, ഗ്ലോബല്‍ കൊമേഴ്സ്യലൈസേഷന്‍, സാര്‍വിയോ ഏഷ്യ ബിഎഎസ്എഫ് പറഞ്ഞു.

കൂടുതല്‍ കൂടുതല്‍ കര്‍ഷകര്‍ സാര്‍വിയോ സ്‌കൂട്ടിങ്ങ് ഉപയോഗിക്കുകയും തങ്ങളുടെ വിളകളുടെയും, കളകളുടെയും, കീടങ്ങളുടെയും ചിത്രങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്യുമ്പോള്‍ ആപ്പിന്റെ കൃത്യത കൂടുതല്‍ വര്‍ദ്ധിക്കുകയും നമ്മുടെ തിരിച്ചറിയലിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യാനാവും’ മെര്‍ട്ടെന്‍സ് പറഞ്ഞു.

സാര്‍വിയോ ഡിജിറ്റല്‍ ഫാമിങ്ങ് ടീമുമായി പങ്കാളിത്തത്തിലേര്‍പ്പെടുന്നതില്‍ അഗ്രോസ്റ്റാറിന് ഏറെ ആകാംഷയുണ്ട്. ഞങ്ങളുടെ മൊബൈല്‍ ആപ്ലിക്കേഷനുകളുടെ ഏകോപനം കര്‍ഷകര്‍ക്ക് കീടങ്ങളും, തങ്ങളുടെ വിളകളെ ബാധിക്കുന്ന പ്രശ്നങ്ങളും സംബന്ധിച്ച് ഏറ്റവും കൃത്യതയും തല്‍സമയവുമുള്ള പരിഹാരം ലഭ്യമാക്കുന്നത് സാധ്യമാക്കുന്നു’ ശാര്‍ദുല്‍ സേത്ത്, അഗ്രോസ്റ്റാര്‍ കോ-ഫൗണ്ടര്‍, സിഇഒ പറഞ്ഞു.

തങ്ങളുടെ സ്മാര്‍ട്ട്ഫോണില്‍ സ്‌കൂട്ടിങ്ങ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുന്ന കര്‍ഷകര്‍ക്ക് ഡിജിറ്റല്‍ ഉത്പന്നം ഇംഗ്ലീഷ്, മറാത്തി, തമിഴ്, കന്നട, മലയാളം ഭാഷകളില്‍ ഉപയോഗിക്കാനാവും. ഇത് വൈകാതെ കൂടുതല്‍ ഭാഷകളില്‍ ലഭ്യമാകും. അവര്‍ക്ക് ആപ്പിലെ വിപുലീകരിച്ച പ്രാദേശിക വിളകളുടെ തിരഞ്ഞെടുപ്പില്‍ നിന്ന് ഗുണം നേടാനാവും. അതായത്, നെല്ല്, പരുത്തി, ചോളം, സോയബീന്‍, പ്രത്യേക വിളകള്‍ എന്നിവ ഇതിലുള്‍പ്പെടുന്നു. ഗൂഗിള്‍ പ്ലേ അല്ലെങ്കില്‍ ആപ്പ് സ്റ്റോര്‍ വഴി ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാനാവും. കൂടുതല്‍ വിവരങ്ങള്‍ www.xarvio.com-ല്‍ ലഭ്യമാണ്.