64 എം. പി. ക്യാമറയുമായി റിയല്‍മി എക്‌സ് ടി

Posted on: September 16, 2019

64 മെഗാ പിക്‌സല്‍ ക്വാഡ് കോര്‍ ക്യാമറാ സെറ്റപ്പുമായി റിയല്‍മി എക്‌സ് ടി സ്മാര്‍ട്ട് ഫോണ്‍ അവതരിപ്പിച്ചു. 16 എം. പി. യുടെ സെല്‍ഫി ക്യാമറ, ഇന്‍ ഡിസ്‌പ്ലെ ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ തുടങ്ങിയ സവിശേഷതകളുള്ളതാണ് റിയല്‍മി എക്‌സ് ടി. കളര്‍ ഒ. എസ് 6.0 അടിസ്ഥാനമാക്കിയുള്ള അന്‍ഡ്രോയ്ഡ് പൈ ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 6.4 ഇഞ്ച് ഫുള്‍ എച്ച്. ഡി. പ്‌ളസ് സൂപ്പര്‍ അമൊലെഡ് സ്‌ക്രീനുണ്ടാകും.

മുന്‍വശത്ത് വാട്ടര്‍ ഡ്രോപ്പ് സ്റ്റൈല്‍ നോച്ച് എന്ന പ്രത്യേകതയുണ്ട്. കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 5- ന്റെ സംരക്ഷണമാണ് മുന്‍വശത്തും പിന്‍വശത്തും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓക്ടോ കോര്‍ ക്വാല്‍കോം സ്‌നാപ് ഡ്രാഗണ്‍ 712 എസ്. ഒ. സി. പ്രോസസറാണുള്ളത്. എട്ട് ജി. ബി. റാമും 128 ജി. ബി. ഓണ്‍ബോര്‍ഡ് സ്‌റ്റോറേജുമുണ്ട്. ഇന്‍ഡിസ്‌പ്ലെ ഫിംഗര്‍ പ്രിന്റ് സെന്‍സറാണ് ഉപയോഗിച്ചിരിക്കുന്നത്. നാല് ക്യാമറകളാണ് റിയല്‍മി എക്‌സ് ടി.യുടെ പിന്‍വശത്തുള്ളത്. 64 എം. പി. യുടെതാണ് പ്രധാന ക്യാമറ.

സാംസംഗ് ഐ. എസ്. ഒ. സെല്‍ ബ്രൈറ്റ് ജി ഡ്യബ്ല്യു വണ്‍ സെന്‍സറാണ് ഉപയോഗിച്ചിരിക്കുന്നത്. ഇലക് ട്രോണിക് സ്‌റ്റെബിലൈസേഷന്‍ ഉള്‍പ്പടെയുള്ള സവിശേഷതകളുണ്ട്. കൂടാതെ, എട്ട് എം. പി. യുടെ ബൈഡാം ഗിള്‍ ക്യാമറ, രണ്ട് മെഗാ പിക്‌സലിന്റെ മൈക്രോ ക്യാമറ രണ്ട് എം. പിയുടെ ഡെപ്ത് സെന്‍സര്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. മുന്‍വശത്ത് 16 എം. പി. യുടെ ക്യാമറയുണ്ട്. 4000 എം. എ. എച്ചിന്റെ ബാറ്ററിയാണ് ഉണ്ടാവുക. 20 വാട്ട് വി.ഒ.ഒ.സി 3.0 ഫ്സ്റ്റ് ചാര്‍ജിംഗ് പിന്തുണയ്ക്കും.

യു. എസ്. ബി. ടൈപ്പ്- സി പോര്‍ട്ട്, 3.5 എം. എം. ഓഡിയോ ജാക്ക് ലൗഡ് സ്പീക്കര്‍ എന്നിവ ഫോണിന്റെ താഴ്ഭാഗത്താണുള്ളത്. ഡ്യുവല്‍ 4 ജി വോള്‍ട്ടെ, വൈഫൈ, ബ്ലൂടൂത്ത് 5, ജി. പി. എസ്. ഗ്ലോനാസ്സ് തുടങ്ങിയ കണ്ക്ടിവിറ്റി സംവിധാനങ്ങളുമുണ്ട്.

TAGS: Realme XT |