നോക്കിയ 105 ന്റെ പുതിയ പതിപ്പ് വിപണിയിലിറക്കി

Posted on: August 22, 2019


നോക്കിയയുടെ ജനകീയമായ ഫീച്ചര്‍ ഫോണ്‍ നോക്കിയ 105 ന്റെ പുതിയ പതിപ്പ് വിപണിയിലിറക്കി. 1.77 ഇഞ്ച് കളര്‍ ഡിസ്‌പ്ലേയുള്ള ഫോണില്‍ ക്യാമറയോ മ്യൂസിക് പ്ലേയറോ ഇല്ല. 4 എം. പി. റാമും 4 എംബി ഇന്റേണല്‍ മെമ്മറിയുമുള്ള ഫോണില്‍ 2000 കോണ്‍ടാക്ടുകളും 500 എസ് എം എസുകളും സേവ് ചെയ്യാം.

സീരിസ് 30+ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 800 മില്ലി ആംപിയര്‍ ബാറ്ററിയാണുള്ളത്. 14.4 മണിക്കൂര്‍ ടോക് ടൈമും 25 ദിവസത്തെത ബായ്ക്കപ്പും നല്‍കാന്‍ ഈ ബാറ്ററിക്കു കഴിയും. മൈക്രോ യുഎസ്ബി പോര്‍ട്ട്, 2 ജി കണക്ടിവിറ്റി, എഫ് എം റേഡിയോ, സ്‌നേക്ക് ഗെയിം എന്നിവയും ഫോണിലുണ്ട് 1,199 രൂപയാണു വില.

TAGS: Nokia 105 |