എച്ച്. ടി. സി. വൈല്‍ഡ് ഫയര്‍

Posted on: August 19, 2019

എച്ച്.ടി.സി. യുടെ ഏറ്റവും പുതിയ ഫോണായ വൈല്‍ഡ് ഫയര്‍ 10 ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. രണ്ട് വേരിയന്റുകളിലായി പുറത്തിറക്കിയിട്ടുള്ള ഫോണ്‍ ഈയാഴ്ചതന്നെ പ്രമുഖ ഇ-കൊമേഴ്‌സ് സൈറ്റ് മുഖേന വില്‍പ്പന നടക്കും. രണ്ട് മോഡലുകളും സഫയര്‍ ബ്ലൂ എന്ന ഒറ്റ നിറത്തിലാകും വിപണിയിലെത്തുക.

എച്ച്.ടി.സി. വൈല്‍ഡ് ഫയര്‍ 106.22 ഇഞ്ച് സ്‌ക്രീന്‍ വലിപ്പമുള്ളതാണ്. രണ്ട് ജിഗാ ഹെര്‍ട്‌സ് ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ പി 22 പ്രോസസറാണ് റാം. ആന്‍ഡ്രോയ്‌സ് പൈ ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിച്ചിരിക്കുന്നത്. മൂന്ന് ജി. ബിയാണ് റാം. ആന്‍ഡ്രോയ്ഡ് പൈ ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിച്ചിരിക്കുന്ന ഫോണില്‍ 3300 എം. എ. എച്ച്. ബാറ്ററിയുണ്ടാകും.

പിന്‍ഭാഗത്ത് മൂന്ന് ക്യാമറ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. പ്രധാന ക്യാമറ 12 മെഗാ പിക്‌സലിന്റേതും രണ്ടാമത്തെ ക്യാമറ എട്ട് മെഗാ പിക്‌സലിന്റേതുമാണ്. മൂന്നാം ക്യാമറ അഞ്ച് മെഗാ പിക്‌സലിന്റേതാണ്. മുന്‍വശത്ത് എട്ട് എം. പി. ക്യാമറയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 32 ജി. ബി. ഇന്‍ബില്‍റ്റ് സ്റ്റോറേജുമായി എത്തുന്ന ഫോണില്‍ 256 ജി. ബി. വരെയുള്ള മൈക്രോ എസ്. ഡി. കാര്‍ഡുകള്‍ ഉപയോഗിക്കാനാകും. രണ്ട് സിംകാര്‍ഡുകള്‍ ഉള്‍പ്പെടുത്താം.

ബൈ ഫൈ ബ്ലൂടൂത്ത് 4.10, യു. എസ്. ബി. ടൈപ്പ്-സി, 3 ജി, 4 ജി തുടങ്ങിയ കണക്ടിവിറ്റി സംവിധാനങ്ങളുണ്ട്. ആക്‌സിലറോ മീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, കോമ്പസ് മഗ്നറ്റോ മീറ്റര്‍, ജീറോസ്‌കോപ്പ്, പ്രോക്‌സിമിറ്റഇ സെന്‍സര്‍, ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എന്നിവയുമുണ്ട്. ഫെയ്‌സ് അണ്‍ലോക്ക് പിന്തുണയ്ക്കുന്നതാണ് വൈല്‍ഡ് ഫയര്‍ 10.

TAGS: TCH Wildfire |