സെന്‍ഫോണ്‍ മാക്‌സ് പ്രോ എം 1 ന് വിലക്കുറവ്

Posted on: July 23, 2019

അസൂസിന്റെ സെന്‍ഫോണ്‍ മാക്‌സ് പ്രോ എം 1 ന്റെ വില കുറച്ചു. 3 ജിബി 6ജിബി വേരിയന്റുകള്‍ക്ക് 500 രൂപയും, 4 ജിബി വേരിയന്റിന് 1500 രൂപയുമാണ് കുറിച്ചിരിക്കുന്നത്. ഫ്‌ളിപ്കാര്‍ട്ടിലൂടെ ഫോണ്‍ വാങ്ങാന്‍ സാധിക്കും. ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം ആണ് ഫോണ്‍ വിപണിയില്‍ എത്തിയത്. സ്‌നാപ്ഡ്രാഗണ്‍ 636 പ്രോസറില്‍ വരുന്ന ഫോണിന് 5,000 എംഎഎച്ച് ആണ് ബാറ്ററി. 13+5 എംപി കാമറയാണി പിന്നില്‍, സെല്‍ഫി കാമറ 8 എംപിയും ആണ്.

ഇന്ത്യന്‍ വിപണിയില്‍ മികച്ച പ്രതികരണമാണ് ഫോണിന് ലഭിച്ചിട്ടുള്ളത്. വിപണിയില്‍ എത്തി ഒരു വര്‍ഷം പിന്നിട്ട സാഹചര്യത്തിലാണ് കമ്പനി വീണ്ടും വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫോണ്‍ അവതരിപ്പിച്ചതിന് ശേഷം നിരവധി തവണ കമ്പനി വില കുറച്ചിട്ടുണ്ട്. മാര്‍ച്ചിലാണ് അവസാനമായി വില കുറച്ചത്. 3 ജിബി വേരിയന്റിന് ഇപ്പോള്‍ 7,999 രൂപയും 6 ജിബി വേരിയന്റിന് 11,999 രൂപയുമാണ് വില. 4 ജിബി വേരിയന്റിന് ഇപ്പോഴത്തെ വില 8,999 രൂപയുമാണ്.

TAGS: Max-pro1 |