മൊ ബൈല്‍ ഫോണ്‍ പോയാല്‍ കണ്ടെത്തല്‍ ടെലികോം സംവിധാനം

Posted on: July 8, 2019

ന്യൂഡല്‍ഹി : മൊബൈല്‍ ഫോണ്‍ നഷ്ടമായല്‍ ഇനി ആശങ്ക വേണ്ട. മോഷണം പോകുന്നതോ നഷ്ടപ്പെടുന്നതോ ആയ മൊബൈല്‍ ഫോണ്‍ കണ്ടെത്താനുള്ള സംവിധാനം അടുത്ത മാസം നടപ്പാക്കാനൊരുങ്ങുകയാണ് കേന്ദ്ര ടെലികോം വകുപ്പ്. ഐഎംഇഐ (ഇന്റര്‍ നാഷണല്‍ മൊബൈല്‍ എക്യുപ്‌മെന്റ് ഐഡന്റിറ്റി) നമ്പറും സിം കാര്‍ഡും മാറ്റിയാലും ഫോണ്‍ എവിടെയെന്നു കണ്ടെത്താമെന്ന് സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് ഓഫ് ടെലിമാററിക്‌സ് ഒരുക്കിയ സംവിധാനത്തിന്റെ പ്രത്യേകത.

വ്യാജ മൊബൈല്‍ ഫോണുകളും ഫോണ്‍ മോഷണവും തടയാനുള്ള സെന്‍ട്രല്‍ എക്യുപ്‌മെന്റ് ഐഡന്റിറ്റി റജിസ്റ്റര്‍ (സിഇഐആര്‍) പദ്ധതി 2017 ജൂലൈയിലാണു കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. മഹാരാഷ്ട്രയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുകയും ചെയ്തു.

രാജ്യത്തെ മൊബൈല്‍ ഫോണ്‍ സേവനദാതാക്കളുടെ ഐഎംഇഐ ഡേറ്റാ ബേസുമായി ബന്ധിപ്പിച്ചാണു സിഇഐആര്‍ പ്രവര്‍ത്തനം. മൊബൈല്‍ ഫോണ്‍ നഷ്ടമായാല്‍ ഐഎംഇഐ നമ്പര്‍ ഉള്‍പ്പെടെ സിഇഐ ആറില്‍ അറിയിക്കണം. നഷ്ടമായ മൊബൈല്‍ ഫോണ്‍ കരിമ്പട്ടികയില്‍പെടുത്തുകയും എല്ലാ മൊബൈല്‍ നെറ്റ് വര്‍ക്കുകളിലും ഉപയോഗം തടയുകയും ചെയ്യും.

TAGS: Mobile |