ഒട്ടോമേറ്റഡ് ഫിംഗര്‍ പ്രിന്റ് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം സ്ഥാപിക്കാൻ എന്‍ഇസി സി – ഡാകുമായി ചേരുന്നു

Posted on: June 18, 2019

തിരുവനന്തപുരം: കേരളാ പോലീസിന് ഓട്ടോമേറ്റഡ് ഫിംഗര്‍ പ്രിന്റ് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം (എഎഫ്ഐഎസ്) സ്ഥാപിക്കുന്നതിന് ഐടി നെറ്റ്വര്‍ക്ക് സാങ്കേതികവിദ്യയിലെ എന്‍ഇസി ടെക്നോളജീസ് ഇന്ത്യ (എന്‍ഇസിടിഐ) സി – ഡാകുമായി (സെന്റര്‍ ഫോര്‍ ഡെവലപ്പ്മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിംങ്ങ്) ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു.

കേരളാ പോലീസിന് ക്രിമിനല്‍ കുറ്റാന്വേഷണങ്ങളില്‍ അപരിചിതമായ ഫിംഗര്‍ പ്രിന്റുകള്‍ സെന്‍ട്രല്‍ ഡാറ്റാ ബേസിലുള്ള ഫിംഗര്‍ പ്രിന്റുകളുമായി ചേരുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ പുതിയ എഎഫ്ഐഎസ് സംവിധാനം ഉപയോഗിക്കാം. സംസ്ഥാനത്തൊട്ടാകെ 600 ലധികം പോലീസ് സ്റ്റേഷനുകള്‍, ജില്ലാ പോലീസ് ആസ്ഥാനങ്ങള്‍, മറ്റു പോലീസ്/എന്‍ഫോഴ്സ്മെന്റ് സംവിധാനങ്ങള്‍ എന്നിവയ്ക്ക് ഈ ഡാറ്റാബേസില്‍ പ്രവേശനമുണ്ടാകും. ഫിംഗര്‍പ്രിന്റുകള്‍ തിരിച്ചറിയാനും പുതിയവ രജിസ്റ്റര്‍ ചെയ്യാനും ഇതിലൂടെ സാധിക്കുന്നു.

TAGS: NEC |