നോക്കിയ 2.2 സ്മാര്‍ട്ട് ഫോണ്‍

Posted on: June 7, 2019

 

ന്യൂഡല്‍ഹി  :  നോക്കിയയുടെ പുതിയ സ്മാര്‍ട്ട് ഫോണ്‍ നോക്കിയ 2.2 ആഗോളതലത്തില്‍ വിപണിയിലിറക്കി. ഡല്‍ഹിയില്‍ വ്യാഴാഴ്ച നടന്ന ചടങ്ങില്‍ നോക്കിയയുടെ വിതരണക്കാരായ എച്ച്. എം. ഡി. ഗ്ലോബലാണ് പുതിയ ഫോണ്‍ അവതരിപ്പിച്ചത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് പവര്‍ ലൈറ്റ് ഇമേജിംഗ്, ബയോമോട്രിക് ഫെയ്‌സ് അണ്‍ലോക്, ഗൂഗിള്‍ അസിസ്റ്റ് ബട്ടന്‍, മികച്ച സെല്‍ഫി ഇമേജ്, ഗൂഗിള്‍ ലെന്‍സ്, 5.7 ഇഞ്ച് സ്‌ക്രീന്‍, 13 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ, രണ്ടുവര്‍ഷത്തെ ഒ. എസ്. അപ്ഗ്രഡേഷന്‍, മൂന്നു വര്‍ഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റ് തുടങ്ങിയ സവിശേഷതകളോടെയാണ് ആന്‍ഡ്രോയ്ഡ് വണ്‍ ക്യു 9 പൈ ശ്രേണിയില്‍പ്പെട്ട നോക്കിയ 2.2 എത്തുന്നതെന്ന് എച്ച്. എം. ഡി. ഗ്ലോബല്‍ വൈസ് പ്രസിഡന്റും ഇന്ത്യന്‍ മേധാവിയുമായ അജയ് മേത്ത ഡല്‍ഹിയില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രണ്ട് ജി. ബി. റാമും 16 ജി. ബി. സ്റ്റോറേജും ഉള്ള മോഡലിന് 6,999 രൂപയും 3 ജി. ബി. റാമും 32 ജി. ബി. സ്റ്റോറേജുമുള്ള മോഡലിന് 7999 രൂപയുമാണ് ജൂണ്‍ 30 വരെയുള്ള വില. തുടര്‍ന്ന് യഥാക്രമം 7699, 8699 എന്നിങ്ങനെയായിരിക്കും വില. ജൂണ്‍ 11 മുതല്‍ മൊ ബൈല്‍ സ്റ്റോറുകളില്‍ നോക്കിയ 2.2 ലഭ്യമാവും.

TAGS: Nokia 2.2 |