സിസ്‌കോൺ ഗ്രൂപ്പ് : ജൈത്രയാത്ര

Posted on: September 18, 2013

George-Jacob-Siscon-SP-septഇലക്ട്രോണിക്‌സ് ട്രേഡിംഗ്, പെട്രോളിയം, റിയലിറ്റി തുടങ്ങി വൈവിധ്യമാർന്ന മേഖലകളിൽ വെന്നികൊടിപാറിച്ച ദുബായിലെ സിസ്‌കോൺ ഗ്രൂപ്പ് പുതിയ ഉയരങ്ങളിലേക്ക്. ഏഷ്യയിലെ 21 രാജ്യങ്ങളിൽ സാന്നിധ്യമുള്ള സിസ്‌കോൺ ഗ്രൂപ്പിന് 3000 കോടി രൂപയുടെ വാർഷിക വിറ്റുവരവും ആയിരത്തിലധികം ജീവനക്കാരുമുണ്ടെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോർജ് ജേക്കബ് പറഞ്ഞു.

സംസംഗ് ബ്രാൻഡ് ഷോപ്പുകളുമായി അടുത്തയിടെ ഇന്ത്യൻ കൺസ്യൂമർ മാർക്കറ്റിലേക്ക് സിസ്‌കോൺ ഗ്രൂപ്പ് പ്രവേശിച്ചു. ആദ്യഘട്ടത്തിൽ 150 കോടിയുടെ മൂലധന നിക്ഷേപമാണ് ഇന്ത്യയിൽ നടത്തുന്നത്. എറണാകുളം ഇടപ്പള്ളി ബൈപാസിൽ സംസംഗിന്റെ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബ്രാൻഡ് ഷോപ്പ് സിസ്‌കോൺ കഴിഞ്ഞമാസം തുറന്നു. വൈകാതെ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം സിസ്‌കോൺ ഷോറൂമുകളുണ്ടാവുമെന്ന് ജോർജ് ജേക്കബ് പറഞ്ഞു.

എറണാകുളം ജില്ലയിലെ കിഴക്കമ്പലത്തു ജനിച്ച ജോർജ് ജേക്കബ് വിപ്രോയിൽ ഹാർഡ്‌വേർ എൻജിനീയറായാണ് ജീവിതമാരംഭിച്ചത്. തുടർന്ന് ഗ്രൂപ്പ് ട്രാവൻകൂർ എന്ന കൺസൾട്ടിംഗ് കമ്പനിയുടെ പ്രതിനിധിയായി തുർക്‌മെനിസ്താനിൽ എത്തി. പഴയ സോവിയറ്റ് റിപ്പബ്ലിക്കുകളിലൊന്നായ തുർക്‌മെനിസ്താനിലെ ബിസിനസ് സാധ്യതകൾ തിരിച്ചറിഞ്ഞ അദേഹം 2001 ൽ കൺസ്യൂമർ ഇലക്ട്രോണിക്‌സിലേക്ക് തിരിഞ്ഞു.

26 വയസിൽ സ്വന്തം ബിസിനസ് സാമ്രാജ്യത്തിന് അടിത്തറ പാകിയ ജോർജ് ജേക്കബ് പിന്നീട് ദുബായ് കേന്ദ്രമാക്കി സിസ്‌കോൺ ഗ്രൂപ്പ് സ്ഥാപിക്കുകയായിരുന്നു. യുദ്ധം കൊടുമ്പിരികൊണ്ടിരിക്കെ അഫ്ഗാനിസ്ഥാനിലേക്ക് മധ്യേഷ്യയിൽ നിന്നും പെട്രോളിയം ഉത്പന്നങ്ങൾ കയറ്റി അയയ്ക്കാനായത് ഗ്രൂപ്പിന്റെ വളർച്ചയിലെ മറ്റൊരു നാഴികക്കല്ലാണ്. മുന്നിലുള്ള അവസരങ്ങൾ നേട്ടങ്ങളാക്കി മാറ്റാൻ ജോർജ് ജേക്കബിനുള്ള കഴിവ് അന്യാദൃശ്യമാണ്. അഫ്ഗാനിലേക്ക് പെട്രോളിയം കയറ്റിയയ്ക്കാനുള്ള വെല്ലുവിളി ഏറ്റെടുക്കുമ്പോൾ കേവലം 29 വയസ് മാത്രമായിരുന്നു അദേഹത്തിന്റെ പ്രായം.

ഇന്ന് കൺസ്യൂമർ ഇലക്ട്രോണിക്‌സ് രംഗത്ത് മിഡിൽ ഈസ്റ്റ്, സിഐഎസ്, വെസ്റ്റ് ആഫ്രിക്ക എന്നിവിടങ്ങളിലെ 21 രാജ്യങ്ങളിൽ ഏറ്റവും വലിയ വിതരണ ശൃംഖല സിസ്‌കോൺ ഗ്രൂപ്പിന്റേതാണ്. ഒരു വ്യാഴവട്ടം പിന്നിടുമ്പോൾ ലോകത്തെ പ്രമുഖമായ പല ബ്രാൻഡുകളുടെയും ഏറ്റവും വലിയ വിതരണക്കാരാണ് സിസ്‌കോൺ.

ആദ്യം ഹോൾസെയിൽ ബിസിനസിൽ ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന സിസ്‌കോൺ ഗ്യാലക്‌സിയിലൂടെ റീട്ടെയ്ൽ രംഗത്തേക്കും കടന്നു. മധ്യേഷ്യ, കാക്കസ് മേഖലയിൽ ഏറ്റവും വലിയ റീട്ടെയ്ൽ ശൃംഖല സിസ്‌കോണിന്റേതാണ്. ഇവിടെ 90 ശതമാനം വിപണിവിഹിതവുമുണ്ട്. കൂടാതെ വിപുലമായ ഷോറൂമുകളും വെയർഹൗസുകളും ഗ്രൂപ്പിനുണ്ട്.2007-ൽ ലിബിയ, ഇറാക്ക് എന്നീ രാജ്യങ്ങളിലേക്കും പ്രവേശിച്ചു. 2012-ൽ സിംബാബേ, എത്യോപ്യ, ഗാബൺ, കാമറൂൺ, കോംഗോ, സെനഗൽ, നൈജീരിയ, ബുർക്കിനാഫാസോ, ജിബൂട്ടി എ്ന്നിവിടങ്ങളിലും സിസ്‌കോണിന്റെ ശാഖകൾ തുറന്നു.

ബിസിനസിലെ നേട്ടങ്ങൾക്കൊപ്പം കോർപറേറ്റ് ലോകത്തിന്റെ പ്രതിനിധിയായി ലണ്ടൻ ഒളിമ്പിക്‌സിൽ ദീപശിഖയേന്താനുള്ള ഭാഗ്യവും ഈ 39 കാരനെ തേടിയെത്തി. അങ്ങനെ ലണ്ടൻ ഒളിമ്പിക്‌സിൽ ദീപശിഖയേന്തിയ ഏക മലയാളിയായി ജോർജ് ജേക്കബ് മാറി.