05
Sunday
May 2024
May 2024
സ്മാർട്രോൺ ടിഫോൺ പി
Posted on: January 13, 2018
ഒട്ടേറെ പുതുമകൾ നിറഞ്ഞ സ്മാർട്ട്ഫോൺ, ടിഫോൺ പി വിപണിയിൽ അവതരിപ്പിച്ചു. ഒറ്റ ചാർജിൽ രണ്ടു ദിവസത്തിലേറെ ചാർജ് ലഭിക്കുന്ന 5000 എംഎഎച്ച് ബാറ്ററിയാണ് പ്രധാന സവിശേഷത. മറ്റ് സ്മാർട്ട്ഫോണുകൾ, സ്മാർട്ട് ബാൻഡുകൾ, സ്പീക്കർ എന്നിവ ഇതിൽ നിന്നും ചാർജ് ചെയ്യാം.
പ്രീമിയം ഫുൾ മെറ്റൽ ബോഡി, 5.2 എച്ച്ഡി ഡിസ്പ്ലേ. ഇരട്ട സിം, ക്വാൽകോം സ്നാപ്ഡ്രാഗൺ ഒക്ടാ പ്രോസസർ. 3 ജിബി റാം. 32 ജിബി റോം. ഫിംഗർ പ്രിന്റ് സെൻസർ, 13 മെഗാപിക്സൽ എൽഇഡി ഫ്ളാഷ്, പിൻ കാമറ. 5 മെഗാ പിക്സൽ മുൻകാമറ. ഭാരം 160 ഗ്രാം.
സബ്-8കെ വിഭാഗത്തിൽപ്പെട്ട ഏറ്റവും പുതിയ ബജറ്റ് സ്മാർട്ട്ഫോൺ ആയ ടി ഫോൺ പിയുടെ വില 7999 രൂപ. ജനുവരി 17 ന് ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ളിപ്കാർട്ടിൽ ലഭ്യമാകും.
TAGS: Smartron Tphone P |
News in this Section
Related News