അഡിക്ടഡ് ടു ലൈഫ്

Posted on: August 31, 2014

Addicted-2-Life-big

ലഹരിയെ ലൈക്കിലൂടെ മറികടക്കാൻ വലയൊരുക്കി എക്‌സൈസ് വകുപ്പ്. ലഹരിയ്ക്ക് എതിരെ രണ്ടു ലക്ഷത്തിലധികം ലൈക്കുകളും രണ്ടു കോടിയിലേറെ റീച്ചുമായി അഡിക്ടഡ് ടു ലൈഫ് ഫേസ് ബുക് പേജ് വൈറലായി. എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ബീവറേജസ് കോർപറേഷൻ യുവജനങ്ങൾക്കിടയിൽ നടപ്പിലാക്കുന്ന ലഹരി വിരുദ്ധ സോഷ്യൽ മീഡിയ കാമ്പൈയിന്റെ ഭാഗമാണ് ഈ ഫേസ് ബുക് പേജ്.

ഒരു സർക്കാർ കാമ്പൈയിൻ ഇത്രയും ലൈക്കുകൾ നേടുന്നത് ആദ്യമാണെന്ന് സോഷ്യൽമീഡിയ വിദഗ്ധർ പറയുന്നു. അഡിക്ടഡ് ടു ലൈഫ് ഫേസ് ബുക് പേജിന്റെ കവർ 60,000 പേരാണ് ഉപയോഗിച്ചിരിക്കുന്നത്. അഡിക്ടഡ് ടു ലൈഫ് കാമ്പൈയിന്റെ ബ്രാൻഡ് അംബാസഡർ മമ്മുട്ടി ഉൾപ്പടെ നിരവധി താരങ്ങളും തങ്ങളുടെ ഫേസ് ബുക് പേജിന്റെ കവർ മാറ്റിയതോടെ കവർപേജും സൂപ്പർഹിറ്റായി.

ഇന്നസെന്റ്, ജയറാം, ജയസൂര്യ, ദുൽഖർ സൽമാൻ, നിവിൻ പോളി, ഫഹദ് ഫാസിൽ, നസ്‌റിയ, ഭാവന, ഉണ്ണി മുകുന്ദൻ, റിമി ടോമി, നമിത പ്രമോദ് തുടങ്ങി നിരവധി സെലിബ്രിറ്റികൾ അഡിക്ടഡ് ടു ലൈഫിനോട് സഹകരിക്കാൻ മുന്നോട്ടു വന്നിട്ടുണ്ടെന്ന് എക്‌സൈസ് മന്ത്രി കെ. ബാബു പറഞ്ഞു. ഈ കാമ്പൈയിന്റെ വിജയം എക്‌സൈസ് വകുപ്പിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.