ഓഹരി നിക്ഷേപം

Posted on: August 26, 2014

this week big 003 copy

Acumen-Logo-B

മധ്യ-ദീർഘകാല നിക്ഷേപങ്ങൾക്ക് അനുയോജ്യമായ അഞ്ച് ഓഹരികൾ ഈ ആഴ്ച ശിപാർശ ചെയ്യുന്നത് കൊച്ചിയിലെ അക്യുമെൻ കാപ്പിറ്റൽ.

 

ഹിന്ദുസ്ഥാൻ പെട്രോളിയം

HPCL-Logoഅന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിന്റെ വില താഴ്ന്നിരിക്കുന്നത് പൊതുമേഖലാ എണ്ണക്കമ്പനിയായ ഹിന്ദുസ്ഥാൻ പെട്രോളിയത്തിനു (എച്ച്പിസിഎൽ) നേട്ടമാകും. ഇറക്കുമതി ചെലവും പലിശബാധ്യതയും കുറയ്ക്കാൻ ഇടയാക്കും. പെട്രോളിയം കമ്പനികളിൽ മൂലധനനിക്ഷേപം നടത്താൻ വിദേശ നിക്ഷേപ സ്ഥാപനങ്ങളെ കൂടുതലായി അനുവദിക്കുന്നതു ഹിന്ദുസ്ഥാൻ പെട്രോളിയത്തിനു ഗുണകരമാണ്. ഇപ്പോൾ എച്ച്പിസിഎല്ലിന്റെ ഓഹരിമൂലധനത്തിൽ 10.56 ശതമാനം വിദേശനിക്ഷേപ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലാണ്. ബുക് വാല്യുവും (443 രൂപ) വിപണിവിലയും തമ്മിൽ വലിയ അന്തരമില്ല. ഇപ്പോൾ 450 രൂപ റേഞ്ചിലാണ് എച്ച്പിസിഎൽ ഓഹരികൾ ട്രേഡ് ചെയ്യപ്പെടുന്നത്. ടാർജറ്റ് 650 രൂപ. സ്റ്റോപ്പ് ലോസ് 428 രൂപ.

റാലീസ് ഇന്ത്യ

Rallis-India-Logoകാർഷികമേഖലയ്ക്ക് ആവശ്യമായ കീടനാശിനികളും രാസവസ്തുക്കളും നിർമ്മിക്കുന്ന ടാറ്റാ ഗ്രൂപ്പ് കമ്പനിയാണ് റാലീസ്. കാർഷികമേഖലയ്ക്കും ജലസേചനത്തിനും ബജറ്റിൽ കൂടുതൽ തുക ഉൾപ്പെടുത്തിയിട്ടുള്ളത് റാലീസിനു നേട്ടമാകും. മൺസൂൺ മെച്ചപ്പെടുന്നതോടെ കീടനാശിനികളുടെയും രാസവസ്തുക്കളുടെയും ഡിമാൻഡ് വർധിക്കും. റാലീസ് ഓഹരികളുടെ ഇപ്പോഴത്തെ വില 236 രൂപ. സ്‌റ്റോപ്പ് ലോസ് 217 രൂപ. ടാർജറ്റ് 265 രൂപ.

എസ്‌കോർട്ട്‌സ്

Escorts-Logoഎസ്‌കോർട്ട്‌സ് ലിമിറ്റഡ്, കൺസ്ട്രക്ഷൻ എക്വിപ്‌മെന്റ്, ഓട്ടോമൊബൈൽ, അഗ്രിമെഷീനറി, റെയിൽവേ തുടങ്ങി വൈവിധ്യമാർന്ന മേഖലകളിൽ പ്രവർത്തിക്കുന്നു. കമ്പനിയുടെ ബിസിനസ് മേഖലകളെല്ലാം വലിയ വളർച്ച പ്രകടമാകുന്നവയാണ്. യുഎസ് ട്രാക്ടർ മാർക്കറ്റിൽ പ്രവേശിക്കാനൊരുങ്ങുകയാണ് എസ്‌കോർട്ട്‌സ്. ഓഹരി ഇപ്പോൾ 112 രൂപയിലാണ് ട്രേഡ് ചെയ്യുന്നത്. സ്റ്റോപ്പ് ലോസ് 102 രൂപ. ടാർജറ്റ് 145 രൂപ.

കണ്ടെയ്‌നർ കോർപറേഷൻ

Container-Corp--logoനവരത്‌ന കമ്പനിയായ കണ്ടെയ്‌നർ കോർപറേഷൻ തീവണ്ടികൾ വഴിയുള്ള കണ്ടെയ്‌നർ ചരക്കുനീക്കത്തിൽ 79 ശതമാനം വിപണിവിഹിതമുണ്ട്.രാജ്യത്തെമ്പാടുമായി 15 മൾട്ടിമോഡൽ ലോജിസ്റ്റിക്‌സ് പാർക്കുകൾ സ്ഥാപിക്കാനൊരുങ്ങുകയാണ് കണ്ടെയ്‌നർ കോർപറേഷൻ. ജിഡിപി തിരിച്ചുവരവിന്റെ പാതയിലായതിനാൽ ചരക്കുനീക്കത്തിൽ കണ്ടെയ്‌നർകോർപറേഷന് നേട്ടം കൊയ്യാനാകും. കമ്പനിയുടെ ഓഹരിമൂലധനത്തിൽ 61.8 ശതമാനം ഗവൺമെന്റിന്റെ നിയന്ത്രണത്തിലാണ്. 26.5 ശതമാനം വിദേശനിക്ഷേപസ്ഥാപനങ്ങളുടെ കൈവശവും. 1334 രൂപയാണ് ഇപ്പോഴത്തെ ഓഹരി വില. സ്റ്റോപ്പ് ലോസ് 1250 രൂപ. ടാർജറ്റ് 1700 രൂപ.

ഫോഴ്‌സ് മോട്ടോഴ്‌സ്

Force-Motors-Logoലൈറ്റ് കമേർഷ്യൽ വെഹിക്കിൾസ്, ട്രാക്ടറുകൾ, യൂട്ടിലിറ്റി വാഹനങ്ങൾ തുടങ്ങിയുടെ ഉത്പാദനത്തിൽ ഏർപ്പെട്ടിരിക്കുന്നു. മെഴ്‌സിഡസ് ബെൻസിന് ഡീസൽ എൻജിനുകൾ നൽകുന്ന ഫോഴ്‌സ് 2015 ജനുവരി മുതൽ ബിഎംഡബ്ല്യുവിനും എൻജിനുകൾ നൽകി തുടങ്ങും. 793 രൂപ നിരക്കിലാണ് ഫോഴ്‌സ് ഓഹരികൾ ഇപ്പോൾ ട്രേഡ് ചെയ്യപ്പെടുന്നത്. സ്റ്റോപ്പ് ലോസ് 935 രൂപ. ടാർജറ്റ് 1,200 രൂപ.

DISCLAIMER :  ഓഹരി നിക്ഷേപങ്ങൾ സംബന്ധിച്ച് എല്ലാ തീരുമാനങ്ങളും വായനക്കാരൻ (നിക്ഷേപകൻ) സ്വന്തം നിലയിൽ കൈക്കൊള്ളേണ്ടതാണ്. പിന്നീടുള്ള ലാഭ-നഷ്ടങ്ങളിൽ ബിസിനസ്ഓൺലൈവ് ഡോട്ട്‌കോം മാനേജ്‌മെന്റും അക്യുമെൻ കാപ്പിറ്റലും ഉത്തരവാദികളായിരിക്കുന്നതല്ല.