ഹാഷ്‌ലേൺ നൗ

Posted on: February 28, 2016

HashLearn-Big

പരീക്ഷ തലയിൽ കയറിയിരിക്കുന്ന വിദ്യാർത്ഥികൾക്ക് എളുപ്പം സംശയം തീർക്കാനും ലളിതമായ രീതിയിൽ കഠിനമായ വിഷയങ്ങൾ മനസിലാക്കാനുമായി ഒരു മൊബൈൽ ആപ്പ്. മലയാളിയായ ജയദേവ് ഗോപാലകൃഷ്ണനാണ് ടെക്കി ഗോകുൽ ജംഗയുമായി ചേർന്ന് ഹാഷ്‌ലേൺ നൗ ആൻഡ്രോയ്ഡ് ആപ്പ് വികസിപ്പിച്ചെടുത്തത്. വിദ്യാർഥികൾ പൊതുവെ കഠിനമെന്നു വിശ്വസിക്കുന്ന കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങൾക്കാണ് ഹാഷ്‌ലേൺ നൗ ആപ്പ് സഹായകരമാകുന്നത്. ആപ്പിലൂടെ 24 മണിക്കൂറും ഈ വിഷയങ്ങളിലുളള സംശയങ്ങൾ ചോദിക്കാൻ വിദ്യാർത്ഥികൾക്ക് സാധിക്കും.

ഐഐടി, ബിറ്റ്‌സ് പിലാനി തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുളളവരാണ് സംശയനിവാരണം നടത്തുന്നത്. സംശയമുളള ഭാഗം ആപ്പിൽ തന്നെ അപ് ലോഡ്‌ചെയ്യുകയാണ് വിദ്യാർത്ഥി ആദ്യം ചെയ്യേണ്ടത്. ഏതാനും നിമിഷങ്ങൾക്കുളളിൽ വിദഗ്ധരായ അധ്യാപകൻ സംശയങ്ങൾക്ക് മറുപടിയുമായി ഓൺലൈനിലുണ്ടാകും. ഓരോ സെഷൻ അവസാനിക്കുമ്പോഴും വിദ്യാർത്ഥിക്ക് അധ്യാപകന്റെ നിലവാരം ആപ്പിൽ രേഖപ്പെടുത്താവുന്നതാണ്.

ഈ മാർച്ച് 31 വരെ രജിസ്റ്റർ ചെയ്യുന്നവർക്ക് ഒരു മാസത്തേക്ക് ഹാഷ്‌ലേൺ നൗ ആപ്പിന്റെ സേവനം തികച്ചും സൗജന്യമായിരിക്കും. hashlearn.now ആപ്പ് ഗൂഗിൾപ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ്‌ചെയ്യാം. 7676187100 എന്ന നമ്പറിലേക്ക് മിസ് കോൾ ചെയ്യുകയോ അല്ലെങ്കിൽ GETNOW എന്ന് 56263 എന്ന നമ്പറിലേക്ക് എസ് എം എസ് ചെയ്യുന്നതിലൂടെയും ആപ്പ് സ്വന്തമാക്കാം.

എട്ടു മുതൽ പന്ത്രണ്ട് ക്ലാസുകളിലെ കുട്ടികളെ ഉദേശിച്ചാണ് ആപ്പ് രൂപകൽപന ചെയ്തിരിക്കുന്നത്. സ്‌കൂൾ പരീക്ഷകളോടൊപ്പം സംസ്ഥാന ദേശീയ തലത്തിലുളള വിവിധ പ്രവേശന പരീക്ഷകൾക്കും ആപ്പ് സഹായകരമാകും. ആയിരക്കണക്കിന് മാതൃകാ ചോദ്യങ്ങൾ ആപ്പിൽ ഉൾക്കൊളളിച്ചിട്ടുണ്ട്. ഇതിനകം നിരവധി പേരാണ് ആപ്പ് ഡൗൺലോഡ് ചെയ്തിരിക്കുന്നത്. മാർച്ച് 31 നു ശേഷം ആപ്പ് ഉപയോഗത്തിന് തുക ഈടാക്കുമെങ്കിലും അത് നിലവിലെ സ്വകാര്യ ട്യൂഷൻ ഫീസിനേക്കാൾ വളരെ കുറവായിരിക്കുമെന്ന് ഹാഷ്‌ലേൺ സിഇഒ ജയദേവ് ഗോപാലകൃഷ്ണൻ പറഞ്ഞു.

കുട്ടികൾക്ക് കുറഞ്ഞ ചെലവിൽ വിദ്യാഭ്യാസപരമായ സേവനം നൽകുകയെന്നതാണ് ലക്ഷ്യമെന്നും ജയദേവ് പറഞ്ഞു. സ്വകാര്യ ട്യൂഷൻ വളരെക്കുറച്ച് പേർക്ക് മാത്രമാണ് ലഭ്യമാകുന്നത്. അതിന്റെ തന്നെ നിലവാരം സംശയാസ്പദമാണ്. ഓരോ കുട്ടിയുടെയും സംശയം തീർത്തു കൊടുക്കാൻ എല്ലായ്‌പ്പോഴും ട്യൂഷൻ അധ്യാപകന് കഴിഞ്ഞെന്നു വരില്ല. ഈ കുറവ് മൊബൈലിന്റെ ബട്ടണമർത്തുന്നതിലൂടെ പരിഹരിക്കാൻ ഹാഷ് ലേണിന് സാധിക്കുമെന്നും ജയദേവ് കൂട്ടിച്ചേർത്തു. കൂടുതൽ വിവരങ്ങൾ www.//now.hashlearn.com വെബ്‌സൈറ്റിൽ ലഭ്യമാണ്.