സൗത്ത് ഇന്ത്യൻ ബാങ്കിന് 307 കോടി രൂപ അറ്റാദായം

Posted on: May 6, 2015

SIB-LOGO-b

കൊച്ചി : സൗത്ത് ഇന്ത്യൻ ബാങ്ക് 2014-15 ധനകാര്യവർഷം 307.21 കോടി രൂപ അറ്റാദായം നേടി. മുൻവർഷം 507.50 കോടിയായിരുന്നു അറ്റാദായം. അറ്റാദായത്തിൽ 39.47 ശതമാനം കുറവുണ്ടായെങ്കിലും പ്രവർത്തനലാഭത്തിലെ ഇടിവ് 7.55 ശതമാനം മാത്രമാണ്. പ്രവർത്തനലാഭം 816.27 കോടി രൂപയാണ്. ബാങ്കിന്റെ മൊത്തം ബിസിനസ് 2013-14 ലെ 84,100 കോടിയിൽ നിന്ന് 2014-15 ൽ 89,890 കോടി രൂപയായി വർധിച്ചു.

നിക്ഷേപം 51,912 കോടി രൂപ. വിദേശഇന്ത്യക്കാരുടെ നിക്ഷേപത്തിൽ 29.17 ശതമാനം വളർച്ചകൈവരിച്ചു. മൊത്ത നിഷ്‌ക്രിയ ആസ്തി 1.19 ശതമാനത്തിൽ നിന്ന് 1.71 ശതമാനമായും അറ്റനിഷ്‌ക്രിയ ആസ്തി 0.78 ശതമാനത്തിൽ നിന്ന് 0.96 ശതമാനമായും വർധിച്ചു. ജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾക്കും നിഷ്‌ക്രിയ ആസ്തികൾക്കായുള്ള വകയിരുത്തലുകളുമാണ് ലാഭം കുറയാൻ ഇടയാക്കിയതെന്ന് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വി.ജി. മാത്യു പറഞ്ഞു.