പ്രഥമ ഓഹരി വില്പനയുമായി ജെഎന്‍കെ ഇന്ത്യ ലിമിറ്റഡ്

Posted on: April 20, 2024

കൊച്ചി : ഓയില്‍ കമ്പനികള്‍, ഗ്യാസ് റിഫൈനറികള്‍, പെട്രോകെമിക്കല്‍, വളം വ്യവസായങ്ങള്‍ക്ക് ആവശ്യമായ ഹീറ്ററുകളും ക്രാക്കിംഗ് ഫര്‍ണസുകളും നിര്‍മിച്ചു നല്‍കുന്ന രാജ്യത്തെ പ്രമുഖ കമ്പനിയായ ജെഎന്‍കെ ഇന്ത്യ ലിമിറ്റഡ് പ്രഥമ ഓഹരി വില്പന (ഐപിഒ) നടത്തുന്നു. ഏപ്രില്‍ 23ന് ആരംഭിക്കുന്ന ഐപിഒ ഏപ്രില്‍ 25ന് അവസാനിക്കും.

395 രൂപ മുതല്‍ 415 രൂപ വരെയാണ് ഓഹരി നിരക്ക്. ഓഹരിയൊന്നിന് 2 രൂപയാണ് മുഖവില. നിക്ഷേപകര്‍ക്ക് വാങ്ങാവുന്ന ഏറ്റവും ചുരുങ്ങിയ ഓഹരികളുടെ എണ്ണം 36 ആണ്. തുടര്‍ന്ന് 36ന്റെ ഗുണിതങ്ങളായും ബിഡ് ചെയ്യാം. 300 കോടി രൂപയുടെ ഓഹരികളാണ് പുതുതായി വില്ക്കുന്നത്.