ജിപിറ്റി ഹെല്‍ത്ത്കെയര്‍ ഐപിഒ 22ന്

Posted on: February 20, 2024

കൊച്ചി : മള്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രി ശൃംഖലയായ ഐഎല്‍എസ് ഹോസ്പിറ്റല്‍സ് ഉടമകളായ ജിപിറ്റി ഹെല്‍ത്ത്കെയറിന്റെ പ്രഥമ ഓഹരി വില്പ്പന (ഐപിഒ) ഫെബ്രുവരി 22ന് ആരംഭിക്കും. 10 രൂപ മുഖവിലുള്ള ഇക്വിറ്റി ഓഹരിയുടെ നിശ്ചിത വില 177 രൂപ മുതല്‍ 186 രൂപ വരെയാണ്.

ഫെബ്രുവരി 26ന് ഐപിഒ ക്ലോസ് ചെയ്യും. നിക്ഷേപകര്‍ക്ക് വാങ്ങാവുന്ന ഏറ്റവും ചുരുങ്ങി ഓഹരികളുടെ എണ്ണം 80 ആണ്. ഐപിഒയിലൂടെ 525 കോടി രൂപ വരെ സമാഹരിക്കുകയാണ് ലക്ഷ്യം.

40 കോടി രൂപയുടെ പുതിയ ഓഹരികളും, നിക്ഷേപ ഓഹരി ഉടമകളുടെ കൈവശമുള്ള 2.6 കോടി വരെ ഓഹരികളുമാണ് ഐപിഒയിലൂടെ വിറ്റഴിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വരുമാന വര്‍ധന കൈവരിച്ച് കമ്പനിയുടെ പ്രവര്‍ത്തനം പ്രധാനമായും കിഴക്കന്‍ ഇന്ത്യ കേന്ദ്രീകരിച്ചാണ്.