കനറാ ബാങ്കിന് 1,666 കോടി രൂപ ലാഭം

Posted on: May 7, 2022

മുംബൈ : കനറാ ബാങ്കിന് മാര്‍ച്ച് 31-ന് അവസാനിച്ച നാലാംപാദത്തില്‍ 1,666.2 കോടി രൂപയുടെ അറ്റാദായം. മുന്‍വര്‍ഷം ഇതേകാലത്തെ അപേക്ഷിച്ച് 64.9 ശതമാനമാണ് വര്‍ധന.

2020-’21 സാമ്പത്തികവര്‍ഷം നാലാം പാദത്തില്‍ 1,010.4 കോടി രൂപയായിരുന്നു അറ്റാദായം. 5,678.4 കോടി രൂപയാണ് വാര്‍ഷിക അറ്റാദായമായി ലഭിച്ചത്.

തൊട്ടു മുന്‍വര്‍ഷമിത് 2,557.5 കോടി രൂപ മാത്രമായിരുന്നു. ഓഹരിയൊന്നിന് 6.50 രൂപവീതം ലാഭവീതം നല്‍കാനും ബാങ്ക് തീരുമാനിച്ചിട്ടുണ്ട്.

മൊത്തം നിഷ്‌ക്രിയ ആസ്തി 2021 മാര്‍ച്ചിലെ 8.93 ശതമാനത്തില്‍നിന്ന് 7.51 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്‌ക്രിയ ആസ്തി ഇക്കാലയളവില്‍ 3.82 ശതമാനത്തില്‍നിന്ന് 2.65 ശതമാനമായി താഴ്ന്നു. എ.ടി. 1 കടപ്പത്രങ്ങള്‍ വഴി നടപ്പുസാമ്പത്തികവര്‍ഷം 9,000 കോടി രൂപ സമാഹരിക്കാനും ബാങ്ക് തീരുമാനിച്ചിട്ടുണ്ട്.

 

TAGS: Canara Bank |