ക്യുഐപി വഴി 2500 കോടി മൂലധന സമാഹരണം നടത്തി കാനറ ബാങ്ക്

Posted on: August 28, 2021

കൊച്ചി : പ്രമുഖ പൊതുമേഖലാ ബാങ്കായ കാനറ ബാങ്ക് ക്യുഐപി (ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്ലേസ്‌മെന്റ്) വഴി 2500 കോടി രൂപയുടെ മൂലധന സമാഹരണം നടത്തി. 2021 ഓഗസ്റ്റ് 17-ന് ആരംഭിച്ച ക്യുഐപി 2021 ഓഗസ്റ്റ് 23-ന് അവസാനിച്ചു.

ക്യുഐപി പൂര്‍ണമായും സബ്‌സ്‌ക്രൈബ് ചെയ്യുകയും വിദേശത്തുനിന്നും ശക്തമായ പ്രതികരണം ലഭിക്കുകയും ചെയ്തു. അവസാനമായി 2020 ഡിസംബറില്‍ നല്‍കിയ ക്യുഐപി പൂര്‍ണ്ണമായും സബ്‌സ്‌ക്രൈബ് ചെയ്തിരുന്നു. ഈ മൂലധന സമാഹരണം സിഇടി അനുപാതം മെച്ചപ്പെടുത്താന്‍ ബാങ്കിനെ പ്രാപ്തമാക്കുകയും, കൂടുതല്‍ ആസ്തി വളര്‍ച്ചയ്ക്ക് സഹായിക്കുകയും ചെയ്യുന്നു.

 

TAGS: Canara Bank |