എസ്.ബി.ഐ. ക്ക് 3581 കോടി ലാഭം

Posted on: June 6, 2020

മുംബൈ : സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് 2019-20 ലെ നാലാം ക്വാര്‍ട്ടറില്‍ 3580.81 കോടി രൂപയുടെ ലാഭം. മുന്‍വര്‍ഷം ഇതേ കാലത്തെ 838.40 കോടി രൂപയേക്കാള്‍ 327 ശതമാനമാണ് ലാഭവര്‍ധന. മൊത്തം ലാഭം 14,488 കോടി രൂപയിലെത്തി. ബാങ്കിന്റെ ചരിത്രത്തിലെത്തന്നെ ഏറ്റവും ഉയര്‍ന്ന ലാഭമാണിത്.

ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി ആകെ വായ്പയുടെ 6.12 ശതമാനമായി കുറഞ്ഞിട്ടുണ്ട്. അറ്റ നിഷ്‌ക്രിയ ആസ്തി 2.23 ശതമാനമായി. കിട്ടാക്കടത്തിനായി നീക്കി വെച്ച തുക 13,495 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേ കാലത്തിത് 16,501.89 കോടിയായിരുന്നു.

2019-20 സാമ്പത്തിക വര്‍ഷം ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 68.133 കോടി രൂപയാണ്. മുന്‍വര്‍ഷത്തെ 55.436 കോടിരൂപയേക്കാള്‍ 22.90 ശതമാനം ഉപഭോക്താക്കളാണ് വായ്പാ മൊറട്ടോറിയം പ്രയോജനപ്പെടുത്തിയത്. മൊത്തം വായ്പാ മൂല്യത്തിന്റെ 23 ശതമാനം വരുമിത്.

TAGS: SBI |