റിലയന്‍സ് അവകാശ ഓഹരികള്‍ക്കായി 1.59 ഇരട്ടി അപേക്ഷകള്‍

Posted on: June 5, 2020

മുംബൈ : റിലയന്‍സ് ഇന്‍ഡസ്ട്രീസ്  അവകാശ ഓഹരി ഇഷ്യുവിന് 1.59 ഇരട്ടി അപേക്ഷകള്‍, 53,124 കോടി രൂപയാണ് സമാഹരിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്. അതേസമയം, 84,000 കോടി രൂപയുടെ ഓഹരികള്‍ക്കാണ് അപേക്ഷകരെത്തിയിരിക്കുന്നത്.

ഏപ്രില്‍ 30 ലെ വിപണിവിലയില്‍ നിന്ന് 14 ശതമാനം കിഴിവില്‍ ഓഹരിയൊന്നിന് 1257 രൂപ പ്രകാരമാണ് നല്‍കുന്നത്. ജൂണ്‍ പത്തിന് അലോട്ട് ചെയ്യുന്ന ഓഹരികള്‍ 12 ന് വിപണിയില്‍ ലിസ്റ്റ് ചെയ്‌തേക്കും.

കോവിഡ് മഹാമാരിക്കിടയില്‍ അവകാശ ഓഹരി ഇഷ്യു വിജയമായത് ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപകര്‍ക്കുള്ള വിശ്വാസമാണ് കാണിക്കുന്നതെന്ന് മുകേഷ് അംബാനി പറഞ്ഞു. പത്തുവര്‍ഷത്തിനിടെ ലോകത്ത് ധനകാര്യ വിഭാഗത്തിലല്ലാത്ത ഒരു കമ്പനി നടത്തുന്ന ഏറ്റവും വലിയ അവകാശ ഓഹരി ഇഷ്യുവാണ് റിലയന്‍സിന്റേത്.