മുത്തൂറ്റ് ഫിന്‍സിന്റെ ലാഭം 42 ശതമാനം ഉയര്‍ന്നു

Posted on: November 14, 2019

കൊച്ചി : സ്വര്‍ണപ്പണയ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സിന്റെ സംയോജിത അറ്റാദായം നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ 42 ശതമാനം വര്‍ധിച്ച് 1,472 കോടി രൂപയിലെത്തി. മുത്തൂറ്റ് ഫിനാന്‍സ് കൈകാര്യം ചെയ്യുന്ന ആകെ വായ്പകള്‍ 13 ശതമാനം വര്‍ധിച്ച് 40,390 കോടി രൂപയിലെത്തി. ജൂലായ്- സെപ്റ്റംബര്‍ പാദത്തില്‍ 909 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി രേഖപ്പെടുത്തിയത്. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 563 കോടി രൂപയായിരുന്നു അറ്റാദായം.

ഏപ്രില്‍-സെപ്റ്റംബറില്‍ കമ്പനിയുടെ പൂര്‍ണ ഉടമസഥതയിലുള്ള അനുബന്ധ സ്ഥാപനമായ മുത്തൂറ്റ് ഹോംഫ് കൈകാര്യം ചെയ്യുന്ന ആകെ വായ്പകള്‍ 18 ശതമാനം വര്‍ധിച്ച് 2,098 കോടി രൂപയായി. 21 കോടി രൂപയാണ് കമ്പനിയുടെ ലാഭം.

TAGS: Muthoot Finance |