ഐ.സി.ഐ.സി.ഐ ബാങ്കിന് 655 കോടി രൂപ ലാഭം

Posted on: October 31, 2019

കൊച്ചി : ഐ.സി.ഐ.സി ഐ. ബാങ്ക് നടപ്പ് സാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍ പാദത്തില്‍ 655 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. ആദ്യ പാദത്തില്‍ ബാങ്ക് 1,908 കോടി രൂപയുടെ ലാഭം നേടിയിരുന്നു.

കിട്ടാക്കടം പരിഹരിക്കുന്നതിനായുള്ള നീക്കിയിരിപ്പിന് മുന്‍പുള്ള കണക്കെടുത്താല്‍ ബാങ്കിന്റെ ലാഭം 6,874 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍ പാദത്തില്‍ ഇത് 5,250 കോടി രൂപയായിരുന്നു.

അറ്റ പലിശ വരുമാനവും പലിശ ഇതര വരുമാനവും വര്‍ധിച്ചതാണ് രണ്ടാം പാദത്തില്‍ മികച്ച ലാഭം നേടാന്‍ സഹായിച്ചതെന്ന് ബാങ്ക് അറിയിച്ചു. അറ്റ പലിശ വരുമാനം കഴിഞ്ഞ വര്‍ഷത്തെ 6,418 കോടി രൂപയില്‍ നിന്ന് 26 ശതമാനം വര്‍ധിച്ച് 8,057 കോടി രൂപയായി. പലിശ ഇതര വരുമാനത്തില്‍ 33 ശതമാനം വര്‍ധനയുണ്ടായി

TAGS: ICICI BANK |