വണ്ടര്‍ലാ ലാഭം 6.99 കോടി രൂപ

Posted on: May 16, 2019

ബംഗലുരു : വണ്ടര്‍ലാ ഹോളിഡേഴ്‌സ് 2018-19 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ക്വാര്‍ട്ടറില്‍ 6.99 കോടി രൂപ ലാഭം നേടി. വര്‍ധന 90 % സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ ലാഭം 44% വര്‍ധിച്ച് 55.41 കോടി രൂപയിലെത്തി.

സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ക്വാര്‍ട്ടറില്‍ മൊത്ത വരുമാനം 13 % വര്‍ദ്ധിച്ച്6.55 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 291.66 കോടിരൂപയായി ഉയര്‍ന്നു. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ബംഗലുരു, കൊച്ചി, ഹൈദരാബാദ് അമ്യൂസ്‌മെന്റ് പാര്‍ക്കുകളിലായി 25.23 ലക്ഷം സന്ദര്‍ശകര്‍ എത്തി. കഴിഞ്ഞ വര്‍ഷം ഇത് 24.87 ലക്ഷം ആയിരുന്നു.

TAGS: Wonderla |