ഫെഡറൽ ബാങ്കിന്റെ അറ്റാദായം 162.72 കോടി

Posted on: January 13, 2016

Federal-Bank-Logo-new-bigകൊച്ചി : നടപ്പു ധനകാര്യവർഷം ഡിസംബറിൽ അവസാനിച്ച മൂന്നാം ക്വാർട്ടറിൽ ഫെഡറൽ ബാങ്കിനു 12.30 ശതമാനം വളർച്ച. അറ്റാദായം 162.72 കോടി രൂപ. മൊത്തവരുമാനം 1,27,544.85 കോടി രൂപ. 2014 ൽ മൊത്തവരുമാനം 1,13,576.32 കോടിയായിരുന്നു. ആകെ നിക്ഷേപം 14.10 ശതമാനം വളർന്ന് 74,792.04 കോടിയായി.

പ്രവാസി നിക്ഷേപം 27.02 ശതമാനം വളർച്ചയോടെ 28,381.48 കോടിയായി. 2014 ഡിസംബറിൽ 22,344.11 കോടിയായിരുന്നു. കറന്റ് അക്കൗണ്ട്/സേവിംഗ്‌സ് അക്കൗണ്ട് നിക്ഷേപങ്ങൾ 20 ശതമാനം വർധിച്ച് 24,004.69 കോടിയായി.

വായ്പാ വിഭാഗത്തിൽ ചെറുകിട സംരംഭങ്ങൾക്കുള്ള വായ്പ 17.05 ശതമാനം വർധന രേഖപ്പെടുത്തി 14,032.91 കോടിയിലെത്തി. ഭവനവായ്പ 15.82 ശതമാനം വർധിച്ച് 7,537.19 കോടി രൂപയായി. 2014 ഡിസംബറിൽ ഇത് 6.507.72 കോടിയായിരുന്നു. പലിശയിനത്തിൽ 3.04 ശതമാനം വളർച്ചയോടെ 605.20 കോടി രൂപ മൂന്നാം ക്വാർട്ടറിൽ നേടി. അറ്റമൂല്യം 8,223.66 കോടി രൂപയും മൂലധനപര്യാപ്തത 14.32 ശതമാനവുമായി.