വിഗാർഡ് ഇൻഡസ്ട്രീസിന്റെ അറ്റാദായത്തിൽ 13 ശതമാനം വർധന

Posted on: August 4, 2015

V-Guard-Logo-big

കൊച്ചി: വിഗാർഡ് ഇൻഡസ്ട്രീസിന് നടപ്പ് ധനകാര്യവർഷം ഒന്നാം ക്വാർട്ടറിൽ 13 ശതമാനം അറ്റാദായവർധന. ജൂൺ 30 ന് അവസാനിച്ച ക്വാർട്ടറിൽ പ്രവർത്തന വരുമാനം 499.28 കോടി രൂപയാണ്. മുൻവർഷം ഇതേ ക്വാർട്ടറിൽ 477.69 കോടിയായിരുന്നു. വർധന 4.52 ശതമാനം. നികുതിക്കു ശേഷമുളള ലാഭം 25.16 കോടി രൂപ. മുൻകൊല്ലം ഇതേ കാലയളവിൽ 22.25 കോടി ആയിരുന്നു അറ്റാദായം. വർധന 13 ശതമാനം.

ഒന്നാം ക്വാർട്ടറിൽ മഴ വില്പനയെ പ്രതികൂലമായി ബാധിച്ചു. സ്‌റ്റോക്ക് ടേണോവർ ദിനങ്ങളുടെ എണ്ണം കുറയ്ക്കാനായത് വിവിധ ചാർജുകൾ കുറയാൻ സഹായിച്ചു. മികച്ച ഉത്പന്നശ്രേണിയും ലാഭമുയരാൻ കാരണമായതായി വി ഗാർഡ് മാനേജ്‌മെന്റ് അറിയിച്ചു.