07
Tuesday
May 2024
May 2024
ലുലുവില്‍ ഗ്രേറ്റ് ഇന്ത്യന്‍ ഉത്സവ് തുടങ്ങി
Posted on: January 26, 2024
കൊച്ചി : റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി ലുലുവില്‍ ഗ്രേറ്റ് ഇന്ത്യന്‍ ഉത്സവ് തുടങ്ങി. ഉത്പന്നങ്ങള്‍ക്കെല്ലാം ആകര്‍ഷകമായ ഓഫറുകളുണ്ട്.
ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു കണക്ട് എന്നിവിടങ്ങളില്‍ മികച്ച ഇളവുകളാണ് ഒരുക്കിയിരിക്കുന്നത്.
മേക്ക് ഇന്‍ ഇന്ത്യ ഉത്പന്നങ്ങളുടെ സ്പെഷല്‍ ഡിസ്പ്ലേയുണ്ട്. റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ആവേശം ഉള്‍കൊണ്ട് പ്രത്യേക കേക്ക് പ്രദര്‍ശനവും തയാറാണ്. ടിവി, ലാപ്ടോപ്പ്, സ്മാര്‍ട്ട്ഫോണ്‍, വീട്ടുപകരണങ്ങള്‍ എന്നിവയ്ക്ക് മികച്ച ഓഫറുണ്ട്.
വിവിധ സംസ്ഥാനങ്ങളിലെ ഭക്ഷ്യവിഭവങ്ങളും വ്യത്യസ്ഥമായ രുചിക്കൂട്ടുകളും പരിചയപ്പെടുത്തി സ്പെഷല്‍ ഫുഡ് കൗണ്ടര്‍ സജ്ജീകരിച്ചിട്ടുണ്ട്. റിപ്പബ്ലിക്ക് ദിന ആവേശമുയര്‍ത്തി ആകര്‍ഷകമായ പരിപാടികളും മാളില്‍ ഒരുക്കിയിട്ടുണ്ട്.
TAGS: Lulumall |
News in this Section