സണി ഡയമണ്ട്‌സില്‍ ഡി ബിയേഴ്‌സ് ഫോറെവര്‍മാര്‍ക്ക് സോളിറ്റയേഴ്‌സ് ആരംഭിച്ചു

Posted on: December 26, 2023

കൊച്ചി : വജ്രാഭരണ ബ്രാന്‍ഡായ ഡി ബിയേഴ്‌സ് ഫോറെവര്‍മാര്‍ക്ക് സോളാറ്റയേഴ്‌സിന്റെ കണ്ണഞ്ചിപ്പിക്കുന്ന അപൂര്‍വ്വ വജ്രാഭരണ ശേഖരങ്ങളുടെ പ്രദര്‍ശനവും വില്പനയും എറണാകുളം രാജാജി റോഡിലെ സണ്ണി ഡയമണ്ട്‌സില്‍ ആരംഭിച്ചു. ചലച്ചിത്ര താരം ശ്രീയ ശരണ്‍ ഉദ്ഘാടനം നിര്‍വഹിച്ച ഈ അതിമനോഹര ഡണ്ട് ആഭരണ പ്രദര്‍ശനം ജനുവരി ഒന്നു വരെയാണ്.

വിശ്വസ്തതയ്ക്കും ഉയര്‍ന്ന നിലവാരത്തിനും പേരുകേട്ട സണ്ണി ഡയമണ്ട്‌സും ലോകത്ത് തന്നെ അതിസൂക്ഷ്മമായി തെരഞ്ഞെടുത്ത വജ്രാഭരണങ്ങളുടെ ബ്രാന്‍ഡായ ഡി ബിയേഴ്‌സ് ഫോറെവര്‍മാര്‍ക്ക് സോളിറ്റയേഴ്‌സും തമ്മിലുള്ള ഈ പങ്കാളിത്തം അപൂര്‍വവും മനോഹരവും പ്രകൃതിദത്തവുമായ വജ്രാഭരണങ്ങളുടെ ഉത്തരവാദിത്വമുള്ള ഉറവിടമാണ് ഉപഭോക്താക്കകള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.

കൊച്ചിയില്‍ ആരംഭിച്ച അതുല്യമായ ഡയമണ്ട് സോളിറ്റയര്‍ സെലക്ഷന്‍ ഷോ ഉദ്ഘാടനം ചെയ്യുന്നതിനായി ഡി ഫോറെവര്‍മാര്‍ക്കും സണ്ണി ഡയമണ്ട്‌സുമായി സഹകരിക്കാന്‍ സാധിച്ചതില്‍ അഭിമാനവും സന്തോഷവും ഉണ്ടന്ന് ശ്രീയ ശരണ്‍ പറഞ്ഞു. ഞങ്ങളുടെ സ്റ്റോറില്‍ ഡി ബിയേഴ്‌സ്‌ഫോറെവര്‍മാര്‍ക്കിന്റെ എക്‌സ്‌ക്ലൂസിവ് ഡയമണ്ട് സോളിറ്ററുകള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ സണ്ണി ഡയമണ്ട്‌സ് അതീവ ആവേശത്തിലാണെന്ന് സണ്ണി ഡയമണ്ട്‌സിന്റെ സ്ഥാപകനും എം ഡി യുമായ പി പി സണ്ണി പ്രദര്‍ശനത്തെകുറിച്ച് അഭിപ്രായപ്പെട്ടു.

ലോകത്തിലെ വളരെ കുറച്ച് ആഭരണങ്ങള്‍ക്ക് മാത്രമേ ഡി ബിയേഴ്‌സ് ഫോറെവര്‍മാര്‍ക്ക് ഡയമണ്ടാകാന്‍ അര്‍ഹതയുള്ളൂയെന്നാണ് മനസിലാക്കുന്നതെന്നും അതിനാല്‍ ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച ഡയമണ്ട് ആഭരണങ്ങള്‍ മാത്രം നല്‍കാന്‍ ആകുമെന്ന ആത്മവിശ്വാസം ഇത് നല്‍കുന്നു. ഡി ബിയേഴ്‌സ് ഫോറെവര്‍മാര്‍ക്ക് സോളിറ്റയേഴ്‌സുമായുള്ള പങ്കാളിത്തം ഞങ്ങളുടെ ബ്രാന്‍ഡിന്റെ വിശ്വാസത്തിന്റെയും വിശ്വാസ്യതയുടെയും സാക്ഷ്യം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

TAGS: Sunny Diamonds |