ഒമെന്‍ ട്രാന്‍സ്സെന്‍ഡ് 16 ഗെയിമിംഗ് ലാപ്‌ടോപ്പുകള്‍ പുറത്തിറക്കി എച്ച് പി

Posted on: June 24, 2023

കൊച്ചി : ഇന്ത്യയിലെ എല്ലാത്തരം ഗെയിമര്‍മാര്‍ക്കും മികച്ച ഗെയിമിംഗ് അനുഭവം നല്‍കുന്നതിനായി ഒമെന്‍ & വിക്ടസ് ഗെയിമിംഗ് ശ്രേണിയിലെ ഏറ്റവും പുതിയ ഒമെന്‍ ട്രാന്‍സ്സെന്‍ഡ് 16, ഒമെന്‍ 16, വിക്റ്റസ് 16 എന്നീ ലാപ്ടോപ്പുകള്‍ പ്രഖ്യാപിച്ച് എച്ച് പി. . ഗെയിമിംഗ് അനുഭവം ഉയര്‍ത്താന്‍ വൈവിധ്യമാര്‍ന്ന നൂതന ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്നവയാണ് ഈ ലാപ്ടോപ്പുകള്‍.

ശക്തമായ പുതിയ ഒമെന്‍ ഗെയിമിംഗ് ഹബ് ഫീച്ചറുകള്‍ ഉപയോഗിച്ച് ഗെയിമര്‍മാര്‍ക്കായി വ്യക്തിഗതമാക്കിയ പി സി അനുഭവങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ളതാണ്. ഒമെന്‍ ഒപ്റ്റിമൈസറിലെ പ്രോസസര്‍ കോര്‍ അഫിനിറ്റി ഒപ്റ്റിമൈസേഷന്‍ എഫ്പിഎസ്സില്‍ 10 ശതമാനം വരെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ഇക്കോ മോഡ് 20 ശതമാനം വരെ ദൈര്‍ഘ്യമേറിയ ബാറ്ററി ലൈഫും ഒമെന്‍, വിക്ടസ് ലാപ്ടോപ്പുകളിലെ ഫാന്‍ നോയിസ് 7 ഡിബി വരെ കുറയ്ക്കുകയും ചെയ്യുന്നു. പെര്‍ഫോമന്‍സ് മോഡ്, നെറ്റ്വര്‍ക്ക് ബൂസ്റ്റര്‍, സിസ്റ്റം വൈറ്റല്‍സ്, ഒമെന്‍ ഗെയിമിംഗ് ഹബ് തുടങ്ങിയ മറ്റ് ഫീച്ചറുകളുമായി സംയോജിപ്പിച്ച് ഗെയിമിംഗ് ഉപകരണങ്ങളെ കൂടുതല്‍ ആസ്വാദ്യകരമായ അനുഭവത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ പ്രാപ്തമാക്കുന്നവയാണ്.

നവിഡിയ® ജിഫോഴ്‌സ്® ആര്‍ടിഎക്‌സ്™ 4070 സീരീസ് ഗ്രാഫിക്‌സും 13-ാം ജെന്‍ ഇന്റല്‍® കോര്‍™ ഐ9-13900എച്ച്എക്‌സ് പ്രോസസറും ഉള്ള ശക്തമായ പ്രകടന ശേഷിയുള്ള എച്ച് പിയുടെ ഏറ്റവും കനം കുറഞ്ഞതും ഭാരം കുറഞ്ഞതുമായ ഗെയിമിംഗ് പി സി ആണ് ഒമെന്‍ ട്രാന്‍സ്സെന്‍ഡ് 16 ലാപ്ടോപ്പ്. കട്ടിംഗ് എഡ്ജ് സ്‌ക്രീന്‍, പ്രീമിയം സ്ലിം ഷാസി, ഉയര്‍ന്ന നിലവാരമുള്ള ആന്തരിക ഘടകങ്ങള്‍ എന്നിവ ഉപയോഗിച്ച് മികച്ച ഗെയിമിംഗിനും അനുഭവം സൃഷ്ടിക്കുന്നതിനായി ഇവ രൂപകല്പന ചെയ്തിരിക്കുന്നു. 2.1കിലോഗ്രാമിലും 19.9 എംഎംലും താഴെ വരുന്ന, എച്ച് പിയില്‍ നിന്നുള്ള ഏറ്റവും കനം കുറഞ്ഞതും ഭാരം കുറഞ്ഞതുമായ ഗെയിമിംഗ് ലാപ്ടോപ്പാണ് ഒമെന്‍ ട്രാന്‍സ്സെന്‍ഡ് 16.

ഇതിനൊപ്പംതന്നെ മുഴുകുന്ന ഗെയിമിംഗ് അനുഭവത്തിനായി എച്ച് പി പുതിയ ഹൈപ്പര്‍എക്‌സ് 27” ക്യുഎച്ച്ഡി ഗെയിമിംഗ് മോണിറ്ററും അവതരിപ്പിച്ചു. പുതിയ ഹൈപ്പര്‍ 27′ ക്യുഎച്ച്ഡി ഗെയിമിംഗ് മോണിറ്റര്‍ ഗെയിമില്‍ അതീവ താല്‍പ്പര്യമുള്ളവര്‍ക്കായി നിര്‍മ്മിച്ചതാണ്. ഗെയിമിംഗിനൊപ്പം സിനിമകള്‍, വീഡിയോകള്‍ എന്നിവയും ഇഷ്ടാനുസൃതമായി കാണാവുന്ന തരത്തിലാണ് മോണിറ്റര്‍ സജ്ജീകരണം. ഡെസ്‌ക് സ്പേസ് മികച്ച രീതിയില്‍ ഒപ്റ്റിമൈസ് ചെയ്യാന്‍ ക്രമീകരിക്കാം.

‘ലോകത്തെ മുന്‍നിര പിസി ഗെയിമിംഗ് രാജ്യങ്ങളിലൊന്നായി ഇന്ത്യയെ സ്ഥാപിക്കുന്ന രീതിയില്‍ ഇന്ത്യയിലെ യുവാക്കള്‍ മുമ്പെങ്ങുമില്ലാത്തവിധം പിസി ഗെയിമിംഗ് ഇന്ന് സ്വീകരിക്കുന്നു. ഗെയിമര്‍മാരുടെ നൂതന ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനാണ് എച്ച് പിയുടെ പുതിയ ഗെയിമിംഗ് പോര്‍ട്ട്ഫോളിയോ നിര്‍മ്മിച്ചിരിക്കുന്നത്. അതുവഴി ഗെയിമര്‍മാര്‍ക്ക് മികച്ച അനുഭവങ്ങള്‍ നല്‍കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്നുവയാണ് ഇവ.’ എച്ച്പി ഇന്ത്യ സീനിയര്‍ ഡയറക്ടര്‍ (പേഴ്‌സണല്‍ സിസ്റ്റംസ്) വിക്രം ബേദി പറഞ്ഞു.

ഒമെന്‍ ട്രാന്‍സെന്റ് 16 ലാപ്‌ടോപ്പ് 1,59,999/- പ്രാരംഭ വിലയിലും ഒമെന്‍ 16 ലാപ്‌ടോപ്പ് 1,04,999/- പ്രാരംഭ വിലയിലും വിക്ടസ് 16 ലാപ്‌ടോപ്പ് 59,999 രൂപ പ്രാരംഭ വിലയിലും ലഭ്യമാണ്. ഹൈപ്പര്‍ എക്സ് 27 ക്യുഎച്ച് ഡി ഡിസ്പ്ലേ മോണിറ്റര്‍ന്റെ പ്രാരംഭ വില 30,990/- ആണ്.

 

TAGS: HP OMEN Laptops |