ടാറ്റാ കണ്ണന്‍ ദേവനുമായി കൈകോര്‍ത്ത് നെസ്ലെ എവരിഡേ

Posted on: June 23, 2023

 

തിരുവനന്തപുരം : ഇന്ത്യയിലെ പ്രമുഖ ബ്രാന്‍ഡുകളായ ടാറ്റാ കണ്ണന്‍ ദേവനും നെസ്ലെ ഇന്ത്യയും കൈകോര്‍ക്കുന്നു. കേരളത്തിലെ ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ച ചായ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പങ്കാളിത്തം. കേരളം ഇഷ്ടപ്പെടുന്ന ചായയുടെ തനത് കുട്ട് കണ്ണന്‍ ദേവന്‍ വാഗ്ദാനം ചെയ്യുമ്പോള്‍ നെസ്ലെ എവരിഡേഅത് കട്ടിയുള്ളതും കൂടുതല്‍ രുചികരവുമാക്കി മികച്ച ചായ അനുഭവം ഉറപ്പുനല്‍കുന്നു.

കേരളത്തിന്റെ പ്രിയപ്പെട്ട ചായ ബ്രാന്‍ഡായ കണ്ണന്‍ ദേവനും ചായയുടെ ഉത്തമ പങ്കാളിയായനെസ്ലെ എവരിഡേയും ആദ്യമായാണ് ഇത്തരത്തില്‍ ഒന്നിക്കുന്നത്.

പങ്കാളിത്തത്തിന്റെ ഭാഗമായി, പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നെസ്ലെ 400 ഗ്രാം പാക്കിനൊപ്പം കണ്ണന്‍ ദേവന്‍ ചായ 100 ഗ്രാം സൗജന്യമായി ലഭിക്കും. ഇതോടൊപ്പം കണ്ണന്‍ ദേവന്‍ 250 ഗ്രാം പാക്കിനൊപ്പം 15 ഗ്രാം നെ പാക്കറ്റും സൗജന്യമായി ലഭിക്കും. സംയുക്ത പ്രമോഷനിലൂടെ രണ്ട് ബ്രാന്‍ഡുകളും
സജീവമാക്കലും ഉപഭോക്തൃ ആശയ വിനിമയവും പിന്തുണയ്ക്കുന്നു.