ഓഫറുകളുമായി ലൈഫ്സ്റ്റൈല്‍ സീസണ്‍ സെയില്‍; ഏറ്റവും മികച്ച ഫാഷന്‍ ബ്രാന്‍ഡുകള്‍ക്ക് 50% വരെ വിലക്കിഴിവ്

Posted on: June 17, 2023

 

തിരുവനന്തപുരം : ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ഫാഷന്‍ സ്റ്റോറായ ലൈഫ്‌സ്റ്റൈല്‍,മികച്ച ഓഫറുകളുമായി സീസണ്‍ സെയിലിന് തുടക്കമിട്ടു. ഫാഷന്‍ ഇഷ്ടപ്പെടുന്നവര്‍ക്കും ട്രെന്‍ഡിയായി വസ്ത്രങ്ങളണിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും 50% വരെ ഡിസ്‌കൗണ്ടാണ് ലൈഫ്സ്റ്റൈല്‍ നല്‍കുന്നത്. ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ക്കും വിദേശബ്രാന്‍ഡുകള്‍ക്കും ഓഫര്‍ ലഭ്യമാണ്.

ഏറ്റവും മികച്ച ഫാഷന്‍ ഉത്പ്പന്നങ്ങള്‍ താങ്ങാനാവുന്ന വിലയില്‍ നല്‍കി ജനപ്രിയമായ സ്ഥാപനമാണ് ലൈഫ്‌സ്റ്റൈല്‍. വസ്ത്രങ്ങള്‍, പാദരക്ഷകള്‍, ഹാന്‍ഡ്ബാഗുകള്‍, ബ്യൂട്ടി പ്രൊഡക്ടുകള്‍, സണ്‍ഗ്ലാസ്സുകള്‍, വാച്ചുകള്‍, അങ്ങനെ എല്ലാ ഫാഷന്‍ ഉത്പ്പന്നങ്ങളും ഏറ്റവും പുതിയ ട്രെന്‍ഡുകള്‍ക്കനുസരിച്ച് അതീവശ്രദ്ധയോടെ തെരെഞ്ഞെടുത്താണ് ലൈഫ്‌സ്റ്റൈല്‍ വില്പനക്കെത്തിക്കുന്നത്. കാലാതീതമായ ക്ലാസ്സിക് ഡിസൈനുകള്‍ മുതല്‍ ഏറ്റവും പുതിയ ഡിസൈനുകള്‍ വരെ ഇവിടെ ഒരൊറ്റ കുടക്കീഴില്‍ ലഭ്യമാണ്.

ലീവൈസ്, പ്യൂമ, ലൂയി ഫിലിപ്പ്, ജാക്ക് ആന്‍ഡ് ജോണ്‍സ്, വാന്‍ ഹ്യുസെന്‍, യുണൈറ്റഡ് കളേഴ്സ് ഓഫ് ബെനറ്റന്‍, ടോമി ഹില്‍ഫിഗര്‍, ബീബ, ഫോസില്‍, ജിഞ്ചര്‍, കപ്പ, അലന്‍ സോളി, വേരോ മൊഡ, ടൈറ്റന്‍, ബോസിനി, മെലാഞ്ച്, ഗ്യസ്, ക്യാറ്റ്വാക്ക്, ബാഗിറ്റ്, മെയ്ബെലീന്‍, തുടങ്ങിയ പ്രമുഖബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ക്കെല്ലാം ഓഫറുകള്‍ ലഭ്യമാണ്.

ലൈഫ്‌സ്‌റ്റൈലിന്റെ എല്ലാ സ്റ്റോറുകളിലും ഈ ഓഫറുകള്‍ ലഭ്യമാണ്.മാത്രമല്ല, lifestylestores.com എന്ന വെബ്‌സൈറ്റിലൂടെയും ലൈഫ്‌സ്‌റ്റൈലിന്റെ മൊബൈല്‍ ആപ്പ്ളിക്കേഷനിലൂടെ ഓണ്‍ലൈനായും ഓഫറുകള്‍ പ്രയോജനപ്പെടുത്താം. എസ്ബിഐ ബാങ്കിന്റെ കാര്‍ഡുകളും പേടിഎമ്മും ഉപയോഗിക്കുന്നവര്‍ക്ക് വേറെയും ഓഫറുകളുണ്ട്. എസ്ബിഐ കാര്‍ഡ് ഉപയോഗിച്ച് 7500 രൂപയ്ക്ക് പര്‍ച്ചേസ് ചെയ്താല്‍ 10% അധിക ഡിസ്‌കൗണ്ട് നേടാം. പേടിഎം ഉപയോഗിച്ച് 2999 രൂപയ്ക്ക് സാധനങ്ങള്‍ വാങ്ങിയാല്‍ 750 രൂപയുടെ ക്യാഷ്ബാക്കും കിട്ടും.

കൊച്ചി ഗ്രാന്‍ഡ് മാളിലും,തിരുവനന്തപുരത്ത് മാള്‍ ഓഫ് ട്രാവന്‍കൂറിലുമാണ് ലൈഫ്സ്‌റ്റൈല്‍ ഔട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. കണ്ണൂരില്‍ താണ ജംഗ്ഷനില്‍ ലൈഫ്സ്‌റ്റൈലിന്റെ പുതിയ സ്റ്റോര്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു.

 

 

TAGS: Lifestyle EOSS |