ഓണം ഓഫറുകളുമായി വോള്‍ട്ടാസ്

Posted on: August 19, 2021

കൊച്ചി : പ്രമുഖ എയര്‍ കണ്ടീഷണര്‍ ബ്രാന്‍ഡായ വോള്‍ട്ടാസ് ലിമിറ്റഡ് ഓണാഘോഷത്തിനായി പ്രത്യേക ഓഫറുകള്‍ അവതരിപ്പിക്കുന്നു. ഉത്സവകാല ഓഫറിന്റെ ഭാഗമായി വോള്‍ട്ടാസ്, വോള്‍ട്ടാസ് ബെക്കോ ബ്രാന്‍ഡുകളിലുള്ള ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ ഉപയോക്താക്കള്‍ക്ക് ഒട്ടേറെ ആനുകൂല്യങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കും. ഉത്പന്നത്തിന്റെയും മോഡലിന്റെയും അടിസ്ഥാനത്തിലാണ് ഇളവുകള്‍.

കാഷ്ബാക്ക് ഓഫറുകള്‍, അഞ്ചുവര്‍ഷത്തെ സമഗ്ര വാറന്റി, ഇഎംഐ പദ്ധതികള്‍ തുടങ്ങിയവയാണ് ഓണം ഓഫറുകളെ ആകര്‍ഷകമാക്കുന്നത്. തെരഞ്ഞെടുത്ത ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് പതിനഞ്ച് ശതമാനം വരെ കാഷ്ബായ്ക്കും എന്‍ബിഎഫ്‌സികള്‍ വഴി എളുപ്പത്തിലുള്ള ഇഎംഐ ഫിനാന്‍സ് സൗകര്യവും ലഭിക്കും. ഓഗസ്റ്റ് 31 വരെയാണ് ഓഫറുകളുടെ കാലാവധി.

വിപുലമായ ശൃംഖലയുള്ള വോള്‍ട്ടാസ് കേരളത്തിലെ വിപണിയില്‍ പ്രമുഖ സ്ഥാനത്താണെന്ന് വോള്‍ട്ടാസ് ലിമിറ്റഡ് എംഡിയും സിഇഒയുമായ പ്രദീപ് ബക്ഷി പറഞ്ഞു. എയര്‍ കണ്ടീഷനിംഗ്, ഹോം അപ്ലയന്‍സസ് വിപണിയുടെ 25 ശതമാനവും ലഭ്യമാക്കുന്നത് ദക്ഷിണേന്ത്യയാണ്. ഈ ഓണക്കാലത്ത് ഉപയോക്താക്കള്‍ക്ക് മികച്ച നേട്ടങ്ങള്‍ നല്‍കികൊണ്ട് അവരുടെ ആഘോഷങ്ങള്‍ക്ക് നിറം പകരാനാണ് വോള്‍ട്ടാസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

TAGS: Voltas |