ഓണത്തിന് പ്രത്യേക ഓഫറുകളുമായി വോള്‍ട്ടാസ്

Posted on: July 24, 2020

വോള്‍ട്ടാസ് ലിമിറ്റഡ് ഓണാഘോഷത്തോട് അനുബന്ധിച്ച് കേരളത്തിലെ ഉപയോക്താക്കള്‍ക്കായി പ്രത്യേക ഓഫറുകള്‍ അവതരിപ്പിച്ചു.

ഉത്സവ ഓഫറിന്റെ ഭാഗമായി വോള്‍ട്ടാസ്, വോള്‍ട്ടാസ് ബെക്കോ ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ ഉപയോക്താക്കള്‍ക്ക് ഇരുപതിനായിരം രൂപയുടെ വരെ ആനുകൂല്യങ്ങള്‍ സ്വന്തമാക്കാന്‍ അവസരമുണ്ട്. ഓരോ ഉത്പന്നത്തിന്റെയും മോഡലിന്റെയും അടിസ്ഥാനത്തിലാണ് ഓഫറിന്റെ മൂല്യം നിശ്ചയിച്ചിരിക്കുന്നത്. കാഷ്ബാക്ക് ഓഫറുകള്‍, അഞ്ചുവര്‍ഷത്തെ എക്സ്റ്റന്‍ഡഡ് വാറന്റി, ഇന്‍സ്റ്റലേഷന്‍ പായ്‌ക്കേജ്, എക്‌സ്‌ചേഞ്ച് ഓഫറുകള്‍ എന്നിങ്ങനെ ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ ഉത്പന്നങ്ങള്‍ വാങ്ങാനാവുന്ന പദ്ധതികളാണ് അവതരിപ്പിക്കുന്നത്.

വോള്‍ട്ടാസ്, വോള്‍ട്ടാസ് ബെക്കോ ഉത്പന്നങ്ങള്‍ കൂടുതല്‍ പേരിലെത്തുന്നതിന് മള്‍ട്ടിപ്പിള്‍ ഫിനാന്‍സ് ഓഫറുകള്‍ക്കൊപ്പം തെരഞ്ഞെടുത്ത ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് പത്ത് ശതമാനം കാഷ് ബാക്കും, എന്‍ബിഎഫ്‌സികള്‍ വഴി എളുപ്പത്തില്‍ ഇഎംഐ ഫിനാന്‍സ് സൗകര്യവും ലഭ്യമാകും. കൂടാതെ കമ്പനി ഓരോ പര്‍ച്ചേയ്‌സിനുമൊപ്പം ഉറപ്പായും ഒരു ബ്രാന്‍ഡഡ് വാച്ച് സമ്മാനമായി നല്കും. ഓഗസ്റ്റ് ഒന്നിന് ആരംഭിക്കുന്ന ഓഫറിന് സെപ്റ്റംബര്‍ 15 വരെയാണ് കാലാവധി.

ഏറ്റവും വേഗത്തില്‍ വളരുന്ന വിപണി എന്ന നിലയില്‍ കേരളം വോള്‍ട്ടാസിന് എന്നും പ്രധാനപ്പെട്ട സംസ്ഥാനമായിരുന്നുവെന്ന് വോള്‍ട്ടാസ് ലിമിറ്റഡ് എംഡിയും സിഇയുമായ പ്രദീപ് ബക്ഷി പറഞ്ഞു. ഈ മേഖലയിലെ സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കുന്നതിന് തുടര്‍ച്ചയായി പരിശ്രമിച്ചു വരികയായിരുന്നു.

വിപണിയിലെ മുന്‍നിരക്കാര്‍ എന്ന നിലയില്‍ ഉപയോക്താക്കള്‍ക്ക് ആധുനികവും സാങ്കേതികമായി മുന്‍പന്തിയിലുള്ളതും താങ്ങാവുന്ന വിലയിലുള്ളതുമായ ഉത്പന്നങ്ങള്‍ അവതരിപ്പിക്കാനാണ് പരിശ്രമിച്ചുവരുന്നത്. ഈ ഓണക്കാലത്ത് ഉപയോക്താക്കള്‍ക്കായി പുതിയ മോഡല്‍ റഫ്രിജറേറ്ററുകളും വാഷിംഗ് മെഷീനുകളും ഡിഷ്വാഷറുകളും വിപണിയിലിറക്കും. എല്ലാവര്‍ഷത്തേയും പോലെ ഈ ഓണക്കാലത്ത് പുതിയൊരു വളര്‍ച്ചയുടെ ആഘോഷമായിരിക്കും കേരളത്തിലും രാജ്യത്തെങ്ങും ഓണം. എല്ലാ ഉപയോക്താക്കള്‍ക്കും പ്രദീപ് ബക്ഷി സന്തോഷവും സമൃദ്ധിയും നിറഞ്ഞ സുരക്ഷിതമായ ഓണം ആശംസിച്ചു.

വോള്‍ട്ടാസ് 2020 എസി ഉത്പന്നനിരയില്‍ 87-ല്‍ അധികം എസ്‌കെയു ഉള്ളതില്‍ 52 എസ്‌കെയു ഇന്‍വര്‍ട്ടര്‍ എസികളും 21 ഇന്‍ സ്പ്ലിറ്റ് എസികളും 14 എസ്‌കെയു വിന്‍ഡോ എസികളും കാസറ്റ്, ടവര്‍ എസികളുമാണ്. ഇതോടൊപ്പം ജനകീയമായ അഡ്ജസ്റ്റബിള്‍ എസി നിരയില്‍ 10 എസ്‌കെയു വിപണിയിലെത്തിച്ചിരുന്നു.

കൂടാതെ സ്മാര്‍ട്ട് ഹുമിഡിറ്റി കണ്‍ട്രോളര്‍, ഹണികോംബ് കൂളിംഗ് പാഡുകള്‍ എന്നിവ സഹിതം 30 എസ്‌കെയു വോള്‍ട്ടാസ് ഫ്രഷ് എയര്‍ കൂളറുകള്‍ അവതരിപ്പിച്ചിരുന്നു. പേഴ്‌സണല്‍, വിന്‍ഡോ, ടവര്‍, ഡെസര്‍ട്ട് എയര്‍ കൂളേഴ്‌സ് എന്നി ഉപവിഭാഗങ്ങളിലാണ് ഇവ. കൊമേഴ്‌സ്യല്‍ റഫ്രിജറേഷന്‍ ഉത്പന്നങ്ങളില്‍ 60 എസ്‌കെയു കണ്‍വര്‍ട്ടിബിള്‍ ഫ്രീസര്‍, ഫ്രീസര്‍ ഓണ്‍ വീല്‍, കേര്‍വ്ഡ് ഗ്ലാസ് ഫ്രീസര്‍ എന്നിവയും വിപണിയിലെത്തിച്ചു. 17 എസ്‌കെയു വാട്ടര്‍ ഡിസ്‌പെന്‍സറുകള്‍, 30 എസ്‌കെയു വാട്ടര്‍ കൂളറുകള്‍ എന്നിവയും വിപണിയിലിറക്കി.

വോള്‍ട്ടാസ് ബെക്കോ എന്നത് പുതിയ ഹോം അപ്ലയന്‍സസ് ബ്രാന്‍ഡ് ആണെങ്കിലും രാജ്യത്തെങ്ങും ഏറെ താത്പര്യമുണര്‍ത്തിയ ഡയറക്ട് കൂള്‍ റഫ്രിജറേറ്റര്‍ അടക്കം 99 എസ്‌കെയു റഫ്രിജറേറ്റുകളാണ് വിപണിയിലെത്തിച്ചത്. സ്റ്റെയിന്‍ എക്‌സ്പര്‍ട്ട് സാങ്കേതികവിദ്യ അടക്കമുള്ള 13 എസ്‌കെയു ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനുകളും ഡ്യുവല്‍ പവര്‍ റെയിന്‍ ഫീച്ചര്‍ അടങ്ങിയ 10 എസ്‌കെയു ടോപ് ലോഡ് വാഷിംഗ് മെഷീനുകളും ഡബിള്‍ വാട്ടര്‍ഫോള്‍ ഫീച്ചര്‍ അടങ്ങിയ 9 എസ്‌കെയു സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷിനുകളും വോള്‍ട്ടാസ് ബെക്കോ വിപണിയിലിറക്കി. എഴ് എസ്‌കെയു മൈക്രോവേവുകളും 3 എസ്‌കെയു ഡിഷ് വാഷറുകളും അവതരിപ്പിച്ചത് ഏറെ വിജയമായിരുന്നു.

TAGS: Voltas |