ആംവേയുടെ ആറ്റിറ്റിയൂഡ് കളേഴ്‌സ് വിപണിയില്‍

Posted on: May 30, 2019

കൊച്ചി : രാജ്യത്തെ ഏറ്റവും വലിയ എഫ്എംസിജി കമ്പനിയായ ആംവേ ആറ്റിറ്റിയൂഡ് കളേഴ്‌സ് എന്ന പേരിൽ  പുതിയ സൗന്ദര്യവര്‍ധക വസ്തുക്കള്‍ പുറത്തിറക്കി. അഞ്ച് വൈവിധ്യമാര്‍ന്ന നിറങ്ങളില്‍ മാറ്റ്, ക്രീമി ലിപ്സ്റ്റിക്കുകളും ആറ് നെയില്‍ ഇനാമലുകളുമാണ് വിപണിയിലിറക്കിയിരിക്കുന്നത്. കൂടാതെ യാത്ര ചെയ്യുന്നവര്‍ക്ക് അനുയോജ്യമായ ആറ്റിറ്റിയൂഡ് ലിപ്സ്റ്റിക്ക് ട്രാവല്‍ പാക്കും ഇതോടൊപ്പം പുറത്തിറക്കിയിട്ടുണ്ട്.

ആറ്റിറ്റിയൂഡ് മാറ്റ് ലിപ്‌സ്റ്റിക്ക് ചീക്കി കോറല്‍, മോവ് മാജിക്, റാവിഷിങ് റെഡ്, പിങ്ക് ബസ്റ്റ്, കാരമ ബ്രൗണ്‍ എന്നീ നിറങ്ങളിലും ക്രീം ലിപ്സ്റ്റിക്ക് നോട്ടി ന്യൂഡ്, കാന്‍ഡി ഫ്‌ളോസ്, ചോക്ലേറ്റ് ചെറി, കോറല്‍ പിങ്ക്, റെഡ് വെല്‍വെറ്റ് എന്നീ നിറങ്ങളിലുമാണ് പുറത്തിറക്കിയിരിക്കുന്നത്.

ആറ്റിറ്റിയൂഡ് നെയില്‍ ഇനാമലുകള്‍ ചിപ് റെസിസ്റ്റന്റ് കോട്ടിംഗ് ഉള്ളതും ആറ് വിവിധ നിറങ്ങളിലുള്ളതുമാണ്. പിങ്ക് ബ്ലഷ്, ഫ്രോസ്റ്റഡ് ടോഫി, കോറല്‍ ലവ്, റെഡ് ബ്യൂട്ടി, അക്വാ ഹൊറൈസണ്‍, റാസ്‌ബെറി സോര്‍ബെറ്റ് എന്നീ നിറങ്ങളിലാണ് നെയില്‍ ഇനാമലുകള്‍ ലഭ്യമാകുന്നത്.

സ്വന്തമായി നിലപാടുള്ള, വ്യക്തിത്വമുള്ള സ്ത്രീകള്‍ക്ക് ജീവിതത്തിന് പുതിയ കാഴ്ചപ്പാടും ജീവിതത്തോട് സ്‌നേഹവുമുണ്ടെന്നും അത്തരം സ്ത്രീകളെയാണ് ആറ്റിറ്റിയൂഡ് ഉത്പന്നങ്ങൾ
ലക്ഷ്യം വെക്കുന്നതെന്നും പുതിയ കാലത്തെ ഉപഭോക്താക്കളുടെ ഫാഷന്‍ സങ്കല്‍പ്പങ്ങള്‍ക്കിണങ്ങിയതാണ് ഇവയെന്നും ആംവേ ഇന്ത്യ ചീഫ് മാർക്കറ്റിംഗ് 
ഓഫീസര്‍ സുന്‍ദീപ് ഷാ പറഞ്ഞു. സൗന്ദര്യവര്‍ധക വസ്തുക്കളുടെ വിപണിയിലേക്ക് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ആറ്റിറ്റിയൂഡ് അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആറ്റിറ്റിയൂഡ് മാറ്റ് ലിപ്സ്റ്റിക്കുകളുടെ വില 389 രൂപയും, ക്രീമി ലിപ്സ്റ്റിക്കുകളുടെ വില 299 രൂപയുമാണ്. ആറ്റിറ്റിയൂഡ് നെയില്‍ ഇനാമലിന് 169 രൂപയും ആറ്റിറ്റിയൂഡ് ലിപ്സ്റ്റിക് ട്രാവല്‍ പാക്കിന് 999 രൂപയുമാണ് വില.

TAGS: Amway |