ആമസോണിൽ മെയ്ഡ് ഇൻ ഇന്ത്യ ഉത്പന്നങ്ങൾ

Posted on: November 24, 2016

amazon-logo-big

കൊച്ചി : ആമസോൺ ഡോട്ട്‌കോം ക്രിസ്മസിനു മുന്നോടിയായി അമേരിക്കൻ ഉപഭോക്താക്കൾക്കു വേണ്ടി ബ്ലാക്ക് ഫ്രൈഡേ & സൈബർ മൺഡേ സെയിൽ ഓഫർ അവതരിപ്പിക്കുന്നു. ആയിരത്തിലേറെ സെല്ലർമാർക്ക് മെയ്ഡ് ഇൻ ഇന്ത്യ ശ്രേണിയിലെ തങ്ങളുടെ ഉത്പന്നങ്ങൾ അമേരിക്കയിലെ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ ഇതിലൂടെ സാധിക്കുന്നു.

വസ്ത്രങ്ങൾ, ഫാഷൻ ആക്‌സസറികൾ, ട്രാവൽ ബാഗുകൾ, കുക്ക് വെയറുകൾ തുടങ്ങി 25,000 വിഭാഗങ്ങളിലായി പത്തുലക്ഷത്തിലേറെ ഉത്പന്നങ്ങളാണ് യുഎസ് ആമസോൺ ഫുൾ ഫിൽമെന്റ് സെന്ററുകളിൽ ഒരുക്കിയിട്ടുള്ളത്. കൂടാതെ ആമസോൺ പ്രൈം വഴി ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ ഉത്പന്നങ്ങൾ ലഭ്യമാക്കുകയും ചെയ്യും.

TAGS: Amazon |