ദി ചിൽഡ്രൻസ് പ്ലേസ് ആമസോണിൽ

Posted on: September 19, 2016

Amazon-Logo-Big

കൊച്ചി : കുട്ടികൾക്കായുള്ള യുകെ ഫാഷൻ ബ്രാൻഡായ ദി ചിൽഡ്രൻസ് പ്ലേസ് ആമസോൺ ഫാഷനിൽ. ഉന്നത നിലവാരം നിലനിർത്തുന്ന, പുതുമയുള്ള ഫാഷനിലും ഡിസൈനിലും അവതരിപ്പിക്കുന്ന വസ്ത്രങ്ങൾ ന്യായമായ വിലയിലാണ് ആമസോണിൽ ലഭ്യമാകുന്നത്.

499 രൂപ മുതൽ 2399 രൂപ വരെയുള്ള ബോഡി സ്യൂട്ടുകൾ, ചിക് ഡ്രസുകൾ, ട്രെൻഡി ടോപ്പുകൾ, സ്‌കർട്ടുകൾ, ഗ്രാഫിക് ടി ഷർട്ടുകൾ, ട്രൗസറുകൾ, ഡെനീം, കാർഗോ ഷോർട്ട്‌സുകൾ തുടങ്ങി എണ്ണൂറിലധികം സ്‌റ്റൈലുകളിലുള്ള വസ്ത്രശേഖരമാണ് ദി ചിൽഡ്രൻസ് പ്ലേസ് ഒരുക്കിയിരിക്കുന്നത്.

TAGS: Amazon |