ഓണം സ്‌റ്റോറുമായി ആമസോൺ ഫാഷൻ

Posted on: September 9, 2016

Amazon-Logo-Big

കൊച്ചി : ഈ ഓണക്കാലത്തെ വരവേൽക്കാൻ പ്രത്യേകം ഓണം സ്‌റ്റോറുമായി ആമസോൺ ഫാഷൻ. ഓണക്കാലത്ത് ഉപഭോക്താക്കൾക്ക് ആവശ്യമായ എല്ലാത്തരം ഉത്പന്നങ്ങളുടെയും വൻ ശേഖം തന്നെ ഓണം സ്‌റ്റോറിൽ സജ്ജമാക്കിയിട്ടുണ്ട്. മുണ്ടുകൾ, കുർത്തകൾ, ഷർട്ടുകൾ, ആഭരണങ്ങൾ, മെറ്റാലിക് വാച്ചുകൾ, സാൻഡലുകൾ എന്നിങ്ങനെ ഒട്ടനവധി ഉത്പന്നങ്ങൾ ഓണം സ്‌റ്റോറിൽ ലഭിക്കും. മുൻനിര ബ്രാൻഡുകളായ ആരോ, പീറ്റർ ഇംഗ്ലണ്ട്, മാന്യാവർ, ഫാബിന്ത്യ, കാസിയോ, ഫോസിൽ, ടൈമെക്‌സ്, ഹഷ് പപ്പീസ് തുടങ്ങിയബ്രാൻഡുകൾ ഈ സ്റ്റോറിൽ ലഭ്യമാണ്.

2000-ത്തിലധികം സ്‌റ്റൈലുകൾ ഉൾക്കൊള്ളുന്ന ജോയ് ആലുക്കാസ്, മലബാർ ഗോൾഡ് & ഡയമണ്ട്‌സ് എന്നീ ബ്രാൻഡുകളിൽ നിന്നായി പരമ്പരാഗത ജുമക്കകൾ, നെക്‌ലെസുകൾ, പെൻഡന്റുകൾ, റിസ്റ്റ് വെയർ മുതലായവയും ഓണം സ്‌റ്റോറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സ്ത്രീകൾക്കും പുരുഷൻമാർക്കും വേണ്ടി ആഘോഷ വേളകളിലും മറ്റു സന്ദർഭങ്ങളിലും ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള വിവിധയിനം ബ്രാൻഡുകളുടെ പാദരക്ഷകൾ, കേരളീയർക്ക് ഇഷ്ടപ്പെടുന്ന ഡിസൈനിലുള്ള 1200-ലധികം വരുന്ന ഗോൾഡ് പ്ലേറ്റേഡ് വാച്ചുകളും സ്റ്റീൽ വാച്ചുകളും ആമസോൺ ഫാഷൻസ് ഓണം സ്‌റ്റോറിന്റെ പ്രത്യേകതയാണ്.

TAGS: Amazon |