അഭിജിത് ഭാവെ ഇക്വിറസ് വെല്‍ത്ത് എംഡി & സിഇഒ

Posted on: July 10, 2023

കൊച്ചി : പ്രമുഖ വെല്‍ത്ത് മാനേജ്‌മെന്റ് സ്ഥാപനമായ ഇക്വിറസ് വെല്‍ത്തിന്റെ പുതിയ എംഡിയും സിഇഒയുമായി അഭിജിത് ഭാവെയെ നിയമിച്ചു. ഇന്‍ഡസ്ട്രിയില്‍ 28 വര്‍ഷത്തെ പരിചയമുള്ള ഭാവെ ഐഐഎം ലഖ്‌നൗവിലെ പൂര്‍വ്വ വിദ്യാര്‍ഥിയാണ്.

എച്ച്എസ്ബിസി, ഡച്ച് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഫിസ്ഡം പ്രൈവറ്റ്വെല്‍ത്ത്, കാര്‍വി പ്രൈവറ്റ് വെല്‍ത്ത്, യുടിഐ എഎംസി, ബിപിസിഎല്‍ എന്നിവയുള്‍പ്പെടെയുള്ള പ്രശസ്തമായ സ്ഥാപനങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സിഇഒ എന്ന നിലയില്‍, വെല്‍ത്ത് മാനെജ്‌മെന്റ്, അസറ്റ് മാനെജ്‌മെന്റ്, ഡിജിറ്റല്‍ വെല്‍ത്ത്, ഡയറക്റ്റ് ഇക്വിറ്റിസ് പ്ലാറ്റ്‌ഫോമുകളുടെ മാനെജ്‌മെന്റിനും വളര്‍ച്ചയ്ക്കും ഭാവെ മേല്‍നോട്ടം വഹിക്കും.