ഡോ.കെ.എന്‍.രാഘവന്‍ നാസിന്‍ ഡയറക്ടര്‍ ജനറല്‍

Posted on: June 30, 2023

കൊച്ചി : രാജ്യത്തെ കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്‌സൈസ് പരിശീലന സ്ഥാപനമായ നാഷനല്‍ അക്കാദമി ഓഫ് കസ്റ്റംസ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് നര്‍കോട്ടിക്‌സ് (നാസിന്‍) ഡയറക്ടര്‍ ജനറലായി മലയാളിയായ ഡോ.കെ.എന്‍. രാഘവനെ നിയമിച്ചു.

കോട്ടയത്തു റബര്‍ ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന രാഘവന്‍ ഈ മാസമാസാദ്യം പുണമേഖലാ ജിഎസ്ടി ആന്‍ഡ് സെന്‍ട്രല്‍ എക്‌സൈസ് ചീഫ് കമ്മിഷണറായി ചുമതലയേറ്റിരുന്നു. ഒരു മാസം തികയുംമുന്‍പാണു പുതിയ നിയമനം. ഹരിയാനയിലെ ഫരീദാബാദ് ആണ് നാസിന്‍ കേന്ദ്രം.

1990 ബാച്ച് ഐആര്‍എസ് ഉദ്യോഗസ്ഥനാണു കൊച്ചി സ്വദേശിയായ ഡോ.കെ.എന്‍.രാഘവന്‍. ബിസിസിഐയുടെ രാജ്യാന്തര പാനല്‍ ക്രിക്കറ്റ് അംപയറായിരുന്നു. എഴുത്തുകാരനും പ്രഭാഷകനുമാണ്.