എം സി ആർ ഗ്രൂപ്പ് സ്ഥാപകൻ എം. എ. ചാക്കോ അന്തരിച്ചു

Posted on: April 5, 2021

ഈറോഡ് : എം.സി.ആര്‍. ഗ്രൂപ്പ് സ്ഥാപകന്‍ എം.എ. ചാക്കോ (78) ഈറോഡ് ഇന്ദിരാനഗറിലെ വീട്ടില്‍ അന്തരിച്ചു. തൃശ്ശൂര്‍ കൊടകര മുല്ലക്കര കുടുംബാംഗമാണ്. നെയ്ത്തു ബിസിനസ്സിനായി വര്‍ഷങ്ങള്‍ക്കുമുമ്പ് ഈറോഡിലെത്തിയ ഇദ്ദേഹം തറിവാങ്ങി സംരംഭം ആരംഭിച്ചെങ്കിലും വലിയ നഷ്ടത്തില്‍ കലാശിച്ചു. പിന്നീട് ചെറിയ ജോലികള്‍ചെയ്തു. അതില്‍നിന്ന് മിച്ചംവെച്ച പണംകൊണ്ടാണ് എം.സി.ആര്‍. എന്നപേരില്‍ വസ്ത്രനിര്‍മാണസംരംഭം തുടങ്ങിയത്. പിന്നീട് എം.സി.ആര്‍. ഗ്രൂപ്പ് വസ്ത്രനിര്‍മാണരംഗത്ത് വലിയ വളര്‍ച്ചനേടി.

ഭാര്യ: ഏലിയാമ്മ ചാക്കോ. എം.സി.ആര്‍. ഗ്രൂപ്പ് ചെയര്‍മാന്‍ എം.സി. റോബിനും മാനേജിംഗ് ഡയറക്ടര്‍ എം.സി. റിക്സണുമാണ് മക്കള്‍. മരുമക്കള്‍: ലിനി റോബിന്‍, ബിനു റിക്‌സണ്‍.

TAGS: MCR | MCR Textiles |