ഡോ. ബി. ഗോവിന്ദൻ ജി ജെ സി സോണൽ ചെയർമാൻ

Posted on: December 30, 2020

കൊച്ചി: ഓള്‍ ഇന്ത്യ െജം ആന്‍ഡ് ജൂവലറി ഡൊമസ്റ്റിക് കൗണ്‍സില്‍ (ജി.ജെ.സി.) ദക്ഷിണമേഖലാ ചെയര്‍മാനായി ഡോ. ബി. ഗോവിന്ദന്‍ തിരഞ്ഞെടുക്കപ്പെട്ടു.

കേരളം, തമിഴ്നാട്, പോണ്ടിച്ചേരി, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളും ആന്‍ഡമാന്‍ നിക്കോബാര്‍ ദീപുകളുമാണ് ദക്ഷിണ മേഖലയില്‍ വരുന്നത്. ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റും ഭീമ ജൂവലേഴ്സ് ചെയര്‍മാനുമാണ് ഇദ്ദേഹം. കേരളത്തില്‍ നിന്ന് ആദ്യമായിട്ടാണ് ജി.ജെ.സി. സോണല്‍ ചെയര്‍മാനായി ഒരാള്‍ തിരഞ്ഞെടുക്കപ്പെടുന്നത്.

പുതിയ ഡയറക്ടര്‍മാരായി സമര്‍കുമാര്‍ ദേ, (പശ്ചിമ ബംഗാള്‍), ദിനേശ് ജയ്ന്‍ (മഹാരാഷ്ട്ര), രവിപ്രകാശ് അഗര്‍വാള്‍ (ഉത്തര്‍പ്രദേശ്) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.