മുരളി രാമകൃഷ്ണൻ സൗത്ത് ഇന്ത്യൻ ബാങ്ക് എംഡി ആൻഡ് സിഇഒ

Posted on: September 4, 2020

തൃശൂര്‍: സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പുതിയ മാനേജിംഗ് ഡയറക്ടറും സിഇയുമായി മുരളി രാമകൃഷ്ണനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അംഗീകരിച്ചു. ഇപ്പോഴത്തെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വി.ജി. മാത്യുവിനു പിന്‍ഗാമിയായാണ് മുരളി രാമകൃഷ്ണന്‍ എത്തുന്നത്. ഒക്ടോബര്‍ ഒന്നുമുതല്‍ മൂന്നുവര്‍ഷത്തേക്കാണ് നിയമനം.

ഐസിഐസിഐ ബാങ്കിന്റെ സീനിയര്‍ ജനറല്‍ മാനേജരായിരുന്നു മുരളി രാമകൃഷ്ണന്‍, ബാ
ങ്കിന്റെ സാറ്റജിക് പ്രോജക്ട് ഗുപ്പിന്റെ ഭാഗമായിരുന്നു. ഹോങ്കോംഗ് ഐസിഐസിഐയുടെ ചീഫ് എക്‌സിക്യൂട്ടീവായും ഐസിഐസിഐയുടെ വടക്കന്‍ ഏഷ്യ, ശ്രീലങ്ക, മിഡില്‍ ഈസ്റ്റ് & ആഫ്രിക്ക എന്നീ മേഖലകളുടെ മേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദേശീയ, അന്താരാഷ്ട്ര ബാങ്കിംഗ് രംഗങ്ങളിലായി 34 വര്‍ഷത്തെ അനുഭവസമ്പത്തുണ്ട്. റീട്ടെയില്‍, എസ്എംഇ കോര്‍പറേറ്റ് പ്രോജക്ട് ഫിനാന്‍സ്, അന്താരാഷ്ട്ര ബിസിനസ്, റിസ്‌ക് പോളിസി & ബിഐയു എന്നീ മേഖലകളില്‍ അനുഭവപരിചയമുണ്ട്.

കെമിക്കല്‍ എന്‍ജിനീയറിംഗ് ബിരുദധാരിയാണ്. ഇന്ത്യയിലെ പ്രമുഖ മാനേജ്‌മെന്റ് വിദ്യാഭ്യാസ സ്ഥാപനമായ ഐഐഎം ബംഗളൂരുവില്‍ നിന്നും ഫിനാന്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗില്‍ ബിരുദാനന്തര ഡിപ്ലോമ നേടിയിട്ടുമുണ്ട്. ജി ഇ കാപ്പിറ്റല്‍ ടിഎഫ്എസ് ലിമിറ്റഡ്, എആര്‍എഫ് ഫൈനാന്‍സ് ലിമിറ്റഡ്, സ്പാര്‍ടെക് എമര്‍ജിംഗ് ഫണ്ട്, കാന്‍ബാങ്ക് വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ട്, സ്ട്രിക് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളിലും സേവനമനുഷ്ഠിച്ചിരുന്നു.