ഷെല്ലി ജോസഫ് എസ്‌ഐബി കണ്‍ട്രി ഹെഡ്

Posted on: June 17, 2020

തൃശൂര്‍ : ഷെല്ലി ജോസഫ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ കണ്‍ട്രി ഹെഡ് (ബിസിനസ് ഡെവലപ്‌മെന്റ്) ആയി നിയമിതനായി. ബാങ്കിന്റെ സീനിയര്‍ ജനറല്‍ മാനേജരും ബംഗളൂരു മേഖലാ മേധാവിയും ആയിരുന്നു.

ഷെല്ലി ജോസഫിനു ബാങ്കിംഗ് രംഗത്തു 36 വര്‍ഷത്തെ അനുഭവ സമ്പത്തുണ്ട്. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ പ്രോബേഷണറി ഓഫീസറായി ഔദ്യോഗിക ജീവിതം ആരംഭിച്ച് ഇദ്ദേഹം കോട്ടയം, ചെന്നൈ, എറണാകുളം, ബംഗളൂരു മേഖലാ ഓഫീസുകളുടെ മേധാവിയായിരുന്നു.

സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മാനേജ്‌മെന്റ് സഹകരണത്തോടെ ദുബായില്‍ പ്രവര്‍ത്തിക്കുന്ന ഹാദി എക്‌സ്പ്രസ് എക്‌സ്‌ചേഞ്ചിന്റെ ജനറല്‍ മാനേജരായി ഗള്‍ഫ് മേഖലയിലെ ബിസിനസിന്റെ സാരഥ്യം ഏറ്റെടുത്തിരുന്നു.