May 2024
നവീന്‍ തഹില്യാനി ആക്സിസ് ബാങ്കിന്റെ ബാങ്കിങ് ഓപറേഷന്‍സ് മേധാവി
Posted on: January 1, 2020
കൊച്ചി: നവീന്‍ തഹില്യാനിയെ ആക്സിസ് ബാങ്കിന്റെ ബാങ്കിങ് ഓപറേഷന്സിന്റേയും ട്രാന്സ്ഫോര്മേഷന്റേയും മേധാവിയും ഗ്രൂപ്പ് എക്സിക്യൂട്ടീവുമായി നിയമിച്ചു. ജനുവരി ആറു മുതലാവും നിയമനം പ്രാബല്യത്തില്‍ വരിക. അമിത് തല്ഗേരിയെ ബാങ്കിന്റെ ചീഫ് റിസ്ക്ക് ഓഫിസറായി നിയമിക്കാനും ആക്സിസ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്കി. ജനുവരി ഒന്നു മുതല്‍ മൂന്നു വര്‍ഷത്തേക്കാവും അദ്ദേഹത്തിന്റെ നിയമനം.
സാമ്പത്തിക സേവന മേഖലയില്‍ 22 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള നവീന്‍ തഹില്യാനി വിപണി മൂലധനത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനിയായ എഐഎയുടെ ഗ്രൂപ് പാര്ട്ടണര്ഷിപ് ഡിസ്ട്രിബ്യൂഷന്റെ സിഇഒ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഇതിനു മുന്‍പ് അദ്ദേഹം ടാറ്റ എഐഎ ലൈഫ് ഇന്‍ഷൂറന്‍സിന്റെ ഇന്ത്യയിലെ സിഇഒയും മാനേജിങ് ഡയറക്ടറുമായിരുന്നു. ബാങ്കിങ്, ഫിനാന്‍സ് വ്യവസായ മേഖലയില്‍ 24 വര്‍ഷത്തെ അനുഭവ സമ്പത്തുള്ള വ്യക്തിയാണ് അമിത് തല്ഗേരി. രാജ്യത്തിനകത്തും പുറത്തും വിവിധ ബാങ്കുകളിലും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
TAGS: Naveen Tahilyani |