25
Thursday
April 2024
April 2024
നവീൻ തഹിൽയാനി ടാറ്റാ എഐഎ സിഇഒ
Posted on: November 12, 2014
ടാറ്റാ എഐഎ ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ ചീഫ്എക്‌സിക്യൂട്ടീവും മാനേജിംഗ് ഡയറക്ടറുമായി നവീൻ തഹിൽയാനിയെ നിയമിച്ചു. മക് കിൻസെ സീനിയർ പാർട്ണറാണ്. ചെന്നൈ ഐഐടിയിലെയും ഐഐഎം അഹമ്മദാബാദിലെയും അലുംനിയാണ്. 2015 ജനുവരിയിൽ ചുമതലയേൽക്കും.
നവീൻ തഹിൽയാനിയുടെ സേവനം ടാറ്റാ എഐഎ ലൈഫിന് ഏറ്റവും പ്രയോജനപ്പെടുമെന്ന് ടാറ്റാ എഐഎ ലൈഫ് ചെയർമാൻ ഇഷാത് ഹുസൈൻ പറഞ്ഞു. തഹിൽയാനിയുടെ നേതൃത്വം കമ്പനിക്ക് മികച്ച മുതൽക്കൂട്ടാകുമെന്ന് എഐഎ ഗ്രൂപ്പ് റീജണൽ ചീഫ് എക്‌സിക്യൂട്ടീവും ടാറ്റാ എഐഎ ലൈഫ് ഡയറക്ടറുമായ ഗോർഡൻ വാട്ട്‌സൺ അഭിപ്രായപ്പെട്ടു.
TAGS: Naveen Tahilyani | Tata AIA Life Insurance |
News in this Section