പി ആർ രവി മോഹൻ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് ചെയർമാൻ

Posted on: December 24, 2019

കൊച്ചി : ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് ചെയർമാനായി പി ആർ രവി മോഹൻ നിയമിതനായി. ചെയർമാനായിരുന്ന ആർ പ്രഭ കാലാവധി പൂർത്തിയാക്കിയ ഒഴിവിലാണ് നിയമനം. റിസർവ് ബാങ്ക് മുൻ ഉന്നത ഉദ്യോഗസ്ഥൻ കൂടിയായ രവി മോഹൻ രാജ്യത്തെ മുൻനിര ബാങ്കിംഗ് വിദഗ്ധരിൽ ഒരാൾ കൂടിയാണ്.

ഏറ്റവുമൊടുവിൽ സബ് സഹാറൻ ആഫ്രിക്കയിലെ 13 രാജ്യങ്ങളിലെ ബാങ്കിംഗ് മേഖലയ്ക്കു വേണ്ട സാങ്കേതിക സഹായം നൽകി വരികയായിരുന്നു. 1984ൽ റിസർവ് ബാങ്കിലാണ് ഔദ്യോഗിക ജീവതം ആരംഭിച്ചത്. ബ്രിട്ടനിലെ ബർമിങ്ങാം സർവകലാശാലയിൽ നിന്ന് എംബിഎ ബിരുദം നേടിയ രവി മോഹൻ റിസർവ് ബാങ്കിൽ വാണിജ്യ ബാങ്കുകളുടെ മേൽനോട്ട വകുപ്പു മേധാവിയായിരുന്നു. റിസർവ് ബാങ്കിന്റെ ബാങ്കിംഗ് ഓപ്പറേഷൻസ് വകുപ്പിൽ ചീഫ് ജനറൽ മാനേജരായും സേവനം ചെയ്തിട്ടുണ്ട്.