ഡൽഹി ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാനം

Posted on: March 24, 2022

ന്യൂഡല്‍ഹി : ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാന നഗരം ഡല്‍ഹി. ഏറ്റവും മലിനീകരിക്കപ്പെട്ട നൂറു സ്ഥലങ്ങളില്‍ 63 എണ്ണവും ഇന്ത്യന്‍ നഗരങ്ങളാണെന്നും സ്വിസ് സ്ഥാപനമായ ഐക്യുഎയര്‍ പുറത്തുവിട്ട വേള്‍ഡ് എയര്‍ക്വാളിറ്റി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പട്ടികയിലെ ആദ്യ പതിനഞ്ചു സ്ഥലങ്ങളില്‍ പത്തെണ്ണവും ഇന്ത്യയിലാണ്. ഉത്തരേന്ത്യന്‍ നഗരങ്ങളുടെ സ്ഥിതിയാണ് ഏറ്റവും മോശമെന്നും റിപ്പോര്‍ട്ടിലുണ്ട്. ലോകത്തിലെതന്നെ ഏറ്റവും മലിനമായ സ്ഥലം രാജ
സ്ഥാനിലെ ഭിവന്‍ഡിയാണ്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദാണു രണ്ടാം സ്ഥാനത്ത്. ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാനമെന്ന ബഹുമതി പട്ടികയില്‍ നാലാം സ്ഥാനത്തുള്ള ഡല്‍ഹിക്കാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഡല്‍ഹിയിലെ മലിനീകരണം 15 ശതമാനം വര്‍ധിച്ചു.

ഇന്ത്യയിലെ ഒരു നഗരവും ലോകാരോഗ്യസംഘടനയുടെ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഡല്‍ഹിയിലെ വായു മലിനീകരണത്തിന്റെ തോത്, ലോകാരോഗ്യസംഘടനയുടെ സുരക്ഷാപരിധിയേക്കാള്‍ ഏകദേശം 20 മടങ്ങ് അധികമാണ്. രാജ്യതലസ്ഥാനത്തിനു ചുറ്റുമുള്ള നഗരങ്ങളിലും മലിനീകരണം രൂക്ഷമാണ്. ഇതില്‍ത്തന്നെ ഹരിയാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ നഗരങ്ങളാണ് മലിനീകരണത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയിലുള്ളതെന്നും റിപ്പോര്‍ട്ടിലുണ്ട്.

 

TAGS: Delhi Pollution |